
തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനകളുമായി ലേബർ കമ്മീഷണർ നടത്തിയ ചർച്ച പരാജയം. സമരത്തിൽ ഉറച്ച് നിൽക്കുന്നതായി നഴ്സുമാരുടെ സംഘടന വ്യക്തമാക്കി. ശന്പള പരിഷ്ക്കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ ഇറക്കണമെന്നും സർക്കാർ മാനേജ്മെന്റുകൾക്ക് വഴങ്ങുന്നുവെന്നും നഴ്സസ് അസോസിയേഷൻ ആരോപിച്ചു.
കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടേറിയറ്റിന് മുമ്പില്‍ നഴ്സുമാര്‍ സമരത്തിലാണ്. ഈ 24 മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പണിമുടക്കുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ അറിയിച്ചു. മെയ് 12 മുതല്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ലോങ് മാര്‍ച്ചടക്കമുള്ള സമര നീക്കങ്ങളുമായി രംഗത്തെത്തുമെന്നും നഴ്സുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒമ്പത് മാസമായി ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ സമരം നടക്കുകായാണ്. ശമ്പളവര്‍ധനവ് ആവശ്യപ്പെട്ടാണ് ഇവിടെ സമരം നടക്കുന്നത്. ഇവിടെ നിന്ന് ലോംഗ് മാര്‍ച്ചായി സെക്രട്ടേറിയേറ്റിലേക്ക് വരാനാണ് നഴ്സുമാരുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam