
കല്ലൂർകാട് തട്ടാർകുന്നേൽ റ്റൂമിയെന്ന വീട്ടമ്മയാണ് വാഴക്കുളം കാവനയിലെ വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ചത്. ഇവരുടെ ഭർത്താവായിരുന്ന മണിയന്തടം ചക്കുങ്ങൽ ജിജി ജേക്കബ്ബ് വാക്കത്തിക്ക് വെട്ടുകയായിരുന്നെന്നാണ് വിവരം. കോടതി വിധിയിലൂടെ സ്വന്തമാക്കിയ ഭൂമിയിൽ നിന്ന് വാഴക്കുല വെട്ടാൻ സഹോദരനോടൊപ്പമാണ് ടൂമി ഇവിടെ എത്തിയത്.
വാഴകുല കൊണ്ടുപോകാനായ് സഹോദരൻ ചാക്കെടുക്കാൻ പോയപ്പോഴെത്തിയ ജിജി വാക്കത്തിയെടുത്ത് വെട്ടുകയായിരുന്നെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം.
ഗൾഫിലായിരുന്ന ജിജിയുടെ സമ്പാദ്യമായിരുന്നു ഇവിടുത്തെ രണ്ടേക്കർ അമ്പത്തെട്ടു സെന്‍റ് സ്ഥലമെന്നും, ദാമ്പത്യം പിരിഞ്ഞതോടെ നടന്ന കേസിൽ കോടതി രണ്ടേക്കർ സ്ഥലവും ടൂമിക്കായ് വിധിക്കുകയായിരുന്നെന്നും പറയുന്നു. ഇതിൽ വൈരാഗ്യം കൊണ്ടിരുന്ന സണ്ണി തക്കം പാത്ത് എത്തി കൊലപാതകം നടത്തുകയായിരുന്നെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam