എല്ലാ ഗ്രൂപ്പുകളിലും ഇനി മരണക്കളി; പോയന്റിലും ഗോള്‍ ശരാശരിയിലും ഒപ്പമെത്തിയാല്‍ പിന്നെ കളി ഇങ്ങനെ

Web Desk |  
Published : Jun 23, 2018, 12:39 PM ISTUpdated : Jun 29, 2018, 04:30 PM IST
എല്ലാ ഗ്രൂപ്പുകളിലും ഇനി മരണക്കളി; പോയന്റിലും ഗോള്‍ ശരാശരിയിലും ഒപ്പമെത്തിയാല്‍ പിന്നെ കളി ഇങ്ങനെ

Synopsis

നോക്കൗട്ട് റൗണ്ടില്‍ ഈ ചടങ്ങൊന്നുമില്ല. നിശ്ചിത സമയത്തും എക്‌സ്ട്രൈ ടൈമിലും ഒപ്പത്തിനൊപ്പമെങ്കില്‍ ഷൂട്ടൗട്ട് വിജയിയെ തീരുമാനിക്കും

മോസ്കോ: പല ഗ്രൂപ്പുകളിലും, മിക്ക ടീമുകളുടെയും പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലാണിപ്പോള്‍.ഒരു ഗ്രൂപ്പില്‍ ഒന്നിലധികം ടീമുകള്‍ക്ക് ഒരേ പോയന്റ് വന്നാല്‍ എങ്ങനെയാണ് നോക്കൗട്ടിലേക്കെത്തുന്ന ടീമിനെ തീരുമാനിക്കുക എന്ന് നോക്കാം. ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകള്‍ക്കാണ് നോക്കൗട്ടിലേക്ക് യോഗ്യത.അങ്ങനെ ആകെ എട്ട് ഗ്രൂപ്പില്‍ നിന്ന് പതിനാറ് ടീമുകള്‍.

ഗ്രൂപ്പില്‍ രണ്ട് ടീമുകള്‍ക്ക് ഒരേ പോയന്റ് വന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെ. ആദ്യം ഗോള്‍ ശരാശരി. അതായത് അടിച്ച ഗോളുകളും വഴങ്ങിയ ഗോളുകളും തമ്മിലുളള വ്യത്യാസം.ഗോള്‍ ശരാശരിയും തുല്യമായാല്‍ പിന്നെ കൂടുതല്‍ ഗോള്‍ നേടിയ ടീമിനെയാണ് പരിഗണിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആരാണോ കൂടുതല്‍ ഗോളടിച്ചത് അവര്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം.

ഗോള്‍ നിലയും തുല്യമാകുന്ന സ്ഥിതി വരാന്‍ സാധ്യത ഏറെ. അങ്ങനെയെങ്കില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ എന്താണ് മത്സരഫലമെന്നത് നിര്‍ണായകമാവും.ജയിച്ചവര്‍ അടുത്ത റൗണ്ട് കാണും. അവിടെയും സമനിലയെങ്കില്‍ പിന്നെ ഫെയര്‍പ്ലേ ആണ് താരം. ചുവപ്പു കാര്‍ഡും മഞ്ഞക്കാര്‍ഡും കൂടുതല്‍ വാങ്ങിയവര്‍ക്ക് പുറത്തേക്ക് വഴിതെളിയും. അല്ലാത്തവര്‍ നോക്കൗട്ടുറപ്പിക്കും.

വാങ്ങിയ കാര്‍ഡുകളുടെ എണ്ണവും തുല്യമാണെങ്കില്‍ പിന്നെ നറുക്കെടുപ്പ്. നോക്കൗട്ട് റൗണ്ടില്‍ ഈ ചടങ്ങൊന്നുമില്ല. നിശ്ചിത സമയത്തും എക്‌സ്ട്രൈ ടൈമിലും ഒപ്പത്തിനൊപ്പമെങ്കില്‍ ഷൂട്ടൗട്ട് വിജയിയെ തീരുമാനിക്കും.

നോക്കൗട്ടിലേക്കുള്ള വഴി ഇങ്ങനെ

  • കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തും
  • അവിടെ തുല്യമാണെങ്കില്‍ ആദ്യം പരിഗണിക്കുക ഗോള്‍ ശരാശരി
  • അവിടെയും തുല്യമായാല്‍ കൂടുതല്‍ ഗോള്‍ നേടിയ ടീം അടുത്ത റൗണ്ടിലേക്ക് മുന്നേറും
  • ഗോളുകളിലും ഒപ്പമെങ്കില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലെ മേല്‍ക്കൈ പരിഗണിക്കും
  • ഒരേ പോയന്റുളള മൂന്ന് ടീമുകളുടെ മത്സരത്തിലെ ഗോള്‍ശരാശരി കണക്കിലെടുക്കും
  • ഇതെല്ലാം തുല്യമായാല്‍ ഫെയര്‍പ്ലേയിലൂടെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കും
  • അവിടെയും തുല്യമാണെങ്കില്‍ നറുക്കെടുപ്പിലൂടെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് തീരുമാനിക്കും
  • നോക്കൗട്ട് റൗണ്ടില്‍ ഇത്രയും കൂട്ടലും കിഴിക്കലുമൊന്നുമില്ല.
  • നിശ്ചിത സമയത്തും അധികസമയത്തും ഒപ്പത്തിനൊപ്പമെങ്കില്‍ വിധി നിര്‍ണയിക്കുന്ന പെനാല്‍റ്റി ഷൂട്ടൗട്ട്
  • ഷൂട്ടൗട്ടിലും ഒപ്പമെത്തിയാല്‍ പിന്നെ സഡന്‍ ഡെത്ത്
  • അവിടെ ഗോള്‍ നഷ്ടമാക്കുന്നവര്‍ പുറത്തേക്ക് പോവും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്