
കോഴിക്കോട്: സംസ്ഥാനത്ത് മഹാ പ്രളയത്തിലുണ്ടായത് 1361 കോടി രൂപയുടെ കാര്‍ഷിക നഷ്ടം. അന്‍പത്തിയേഴായിരം ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 370 കോടി രൂപ നഷ്ടമുണ്ടായ ആലപ്പുഴ ജില്ലയിലാണ് ഏറ്റവും വലിയ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൃഷി വകുപ്പ് തയ്യാറാക്കിയ പ്രാഥമിക കണക്കിലാണ് 1361 കോടി 73ലക്ഷം രൂപയുടെ നാശ നഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
മലപ്പുറത്ത് 202 കോടിയുടെ നഷ്ടവും ഇടുക്കിയില്‍ 145 കോടിയുടെ നഷ്ടവുമുണ്ടായി. താരതമ്യേനെ മഴക്കെടുതി കുറഞ്ഞ കാസര്‍ഗോഡ് ആണ് ഏറ്റവും കുറവ് നഷ്ടം. സംസ്ഥാനത്ത് വാഴകൃഷിയാണേറ്റവും കൂടുതല്‍ നശിച്ചത്. 586 കോടിയുടെ വാഴകൃഷി നശിച്ചു. 391 കോടി രൂപയുടെ നെല്‍കൃഷി നശിച്ചു.
പച്ചക്കറി കൃഷിയില്‍ 104 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 236 കോടി രൂപയുടെ അടിയന്തരസഹായമാണ് കൃഷിവകുപ്പ് കേന്ദ്രത്തോടവാശ്യപ്പെട്ടത്. സര്‍ക്കാര്‍ സഹായം ലഭിച്ചാലും കൃഷി വീണ്ടും തുടങ്ങാനാവാത്ത 2000 ഹെക്ടറോളം ഭൂമിയുണ്ട്. ജൈവ പ്രതിഭാസങ്ങളും ഉരുള്‍ പൊട്ടലും കാരണം ഇവിടെ സമീപകാലത്തൊന്നും കൃഷി തുടങ്ങാനുമാകില്ല.
ജില്ല തിരിച്ചുള്ള കണക്ക്
1. തിരുവനന്തപുരം - 74.5 കോടി രൂപ
2. കൊല്ലം - - 23.41 കോടി രൂപ
3. ആലപ്പുഴ - 370.24 കോടി രൂപ
4. പത്തനംതിട്ട - 134.191 കോടി രൂപ
5. കോട്ടയം - 122.0913 കോടി രൂപ
6. ഇടുക്കി - 144.903 കോടി രൂപ
7 എറണാകുളം- 37.278 കോടി രൂപ
8 തൃശൂര്‍ -44.705 കോടി
9. പാലക്കാട് - 111.668 കോടി രൂപ
10. മലപ്പുറം - 202.563 കോടി രൂപ
11. കോഴിക്കോട് - 15.508 കോടി രൂപ
12 വയനാട് -33.144 കോടി രൂപ
13 കണ്ണൂര്‍ -33.510 കോടി രൂപ
14 കാസർകോഡ് - 10.17 കോടി രൂപ
ആകെ 1361.73 കോടി രൂപ നഷ്ടം
കാർഷിക നഷ്ടം വിള തിരിച്ച്
1. നെല്ല് - 391.82 കോടി രൂപ
2. തെങ്ങ് - 38.411 കോടി രൂപ
3. വാഴ - 586.423 കോടി രൂപ
4. പച്ചക്കറി - 104.016 കോടി രൂപ
5. കമുക് - 8.975 കോടി രൂപ
6. കുരുമുളക് - 80.651 കോടി രൂപ
7. കപ്പ - 10.468 കോടി രൂപ
ആകെ കൃഷി നാശം 57024.31 ഹെക്ടറില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam