വൃദ്ധസദനത്തിലെ മരണം; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Published : Sep 24, 2018, 06:30 PM IST
വൃദ്ധസദനത്തിലെ മരണം;  അന്വേഷണത്തിന്  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Synopsis

തവനൂരിലെ വ്യദ്ധസദനത്തിൽ നാല് അന്തേവാസികൾ മണിക്കൂറുകൾക്കുള്ളിൽ  മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.  ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി,  എന്നിവർ മൂന്നാഴ്ചക്കകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം.

മലപ്പുറം: തവനൂരിലെ വ്യദ്ധസദനത്തിൽ നാല് അന്തേവാസികൾ മണിക്കൂറുകൾക്കുള്ളിൽ  മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.  ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി,  എന്നിവർ മൂന്നാഴ്ചക്കകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. 

തവനൂർ വൃദ്ധസദനം സൂപ്രണ്ടും വിശദീകരണം നൽകണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അന്തേവാസികൾക്ക് നിശ്ചിത സമയങ്ങളിൽ ആരോഗ്യ പരിശോധന നടത്താറുണ്ടോയെന്നും ചുമതലക്കാർ ഉത്തരവാദബോധത്തോടെ  പ്രവർത്തിച്ചിരുന്നോ എന്നും സംശയം ഉയർന്നിട്ടുള്ളതായി കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു. കേസ് ഒക്ടോബർ 30 ന് പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുഹാൻ എവിടെ? കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ
പുഷ്പ 2 ആൾക്കൂട്ട ദുരന്തം; അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം, സന്ധ്യ തിയേറ്റർ ഉടമ ഒന്നാം പ്രതി