റോഹിങ്ക്യനുകളെ പിന്തുണച്ച് മനുഷ്യാവകാശ കമ്മീഷന്‍; കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം

By Web DeskFirst Published Sep 16, 2017, 10:17 AM IST
Highlights

ദില്ലി: റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍റെ രൂക്ഷ വിമര്‍ശനം. കേന്ദ്ര നിലപാടിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ തിങ്കളാഴ്ച്ച സുപ്രീംകോടതിയെ സമീപിക്കും. ഇന്ത്യയിലെ രോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള സര്‍ക്കാര്‍ തീരുമാനം  മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. 

രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വരുമെന്ന ഭീഷണിക്കിടയിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍. 22,000ത്തോളം രോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നാടുകടത്തല്‍ ഭീഷണിയില്‍ ഇന്ത്യയിലുള്ളത്. 

click me!