സംസ്ഥാനത്ത് ജനമൈത്രി പൊലീസല്ല, 'ജനശത്രു' പൊലീസെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Web Desk |  
Published : Apr 13, 2018, 02:48 PM ISTUpdated : Jun 08, 2018, 05:43 PM IST
സംസ്ഥാനത്ത് ജനമൈത്രി പൊലീസല്ല, 'ജനശത്രു' പൊലീസെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Synopsis

തോന്നുംപോലെയാണ് ആള്‍ക്കാരെ അറസ്റ്റ് ചെയ്യുന്നതെന്നും പി. മോഹനദാസ്   

തിരുവനന്തപുരം: പൊലീസിന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍റെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് ജനമൈത്രി പൊലീസല്ല, ജനശത്രു പൊലീസാണ് ഉളളത്. തോന്നുംപോലെയാണ് ആള്‍ക്കാരെ അറസ്റ്റ് ചെയ്യുന്നതെന്നും പി. മോഹനദാസ് തുറന്നടിച്ചു. 

 വരാപ്പുഴ കസ്റ്റഡി മരണം അതിക്രൂര സംഭവം. ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമായിരിക്കും ഉചിതമെന്നും  പി മോഹനദാസ്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും മോഹനദാസ് പ്രതികരിച്ചു. 

ശ്രീജിത്തിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാണ്. ഇവർക്ക് നിർദേശം നൽകിയ ഉന്നതോദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ വരണം.ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴും അതിന് ശേഷവും പൊലീസ് സ്വീകരിച്ച നടപടികൾ നിയമങ്ങൾ കാറ്റിൽ പറത്തിയാണ്. നിയമസഹായം ലഭ്യമാക്കാതിരുന്നതും ബന്ധുക്കളെ കാണാൻ അനുവദിക്കാതിരുന്നതും ഇതിന്റെ തെളിവാണ്. സ്റ്റേഷനിൽ ഇന്ന് നടത്തിയ തെളിവെടുപ്പിൽ പല രേഖകളും കാണാനായില്ല. 

കമ്പ്യൂട്ടറില്‍ കണ്ട വാസുദേവന്‍റെ മകന്‍റെ ആദ്യത്തെ മൊഴിയിൽ ശ്രീജിത്തിന്റെ പേരുണ്ടായിരുന്നില്ല. ശ്രീജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാതിരുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് സംശയിക്കുന്നതായും  പി. മോഹനദാസ് ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് കെട്ടിട വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വി കെ പ്രശാന്ത് എംഎൽഎ; 'ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി'
കോൺഗ്രസിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്; ആദ്യ പ്രസംഗം ഇംഗ്ലീഷിൽ; ഭാഷ ഏതായാലും പറയുന്നത് മണ്ടത്തരമാകരുതെന്ന് ഫിദ ഉജംപദവ്