കരിവള്ളൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ഭർത്താവ്, വിവാഹമോചന ഹർജി നൽകിയതിലെ വിരോധം പ്രകോപനം

Published : Aug 17, 2026, 01:52 PM IST
fire

Synopsis

അകന്നു കഴിയുകയായിരുന്ന പ്രജിഷയുടെ വീട്ടിലേക്ക് ഇന്നലെ രാത്രി എത്തിയാണ് സനൽ കുമാർ അക്രമം നടത്തിയത്.

കണ്ണൂർ: കണ്ണൂർ പയ്യന്നൂർ കരിവള്ളൂരിൽ യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. കുക്കാനം സ്വദേശി പ്രജീഷക്കാണ് പൊള്ളലേറ്റത്. കൂടെയുണ്ടായിരുന്ന പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രജിഷയുടെ ഭർത്താവായ സനൽകുമാറാണ് അക്രമം നടത്തിയത്. പൊള്ളലേറ്റ ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അകന്നു കഴിയുകയായിരുന്ന പ്രജിഷയുടെ വീട്ടിലേക്ക് ഇന്നലെ രാത്രി എത്തിയാണ് സനൽ കുമാർ അക്രമം നടത്തിയത്. പ്രജിഷ വിവാഹ മോചന ഹർജി നൽകിയതിലെ വിരോധം മൂലമാണ് ഇയാൾ അക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലെ ജിഎസ്ടി തട്ടിപ്പ്; 3 ഉദ്യോ​ഗസ്ഥർക്ക് ചാർജ് മെമ്മോ, ജിഎസ്ടി ഈടാക്കുന്നതിൽ വീഴ്ച വരുത്തിയതിൽ നടപടി
വിളനാശത്തിന്റെ പേരിൽ ആനത്താരകളിൽ തടസ്സം പാടില്ലെന്ന് സുപ്രീംകോടതി