എസ് എല്‍ പുരം സദാനന്ദനെ മറന്നോ? ആലപ്പുഴയില്‍ കലോത്സവം തകര്‍ക്കുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത പേര്

By Web TeamFirst Published Dec 7, 2018, 6:54 PM IST
Highlights

നാടിനെ അറിഞ്ഞുള്ള എഴുത്തായിരുന്നു എസ്എൽ പുരം സദാനന്ദന്റെ "എന്റെ ഗ്രാമമാണ് എന്റെ സർവ്വകലാശാല" എന്ന കൃതി. ചെമ്മീനിലും കാട്ടുകുതിരയടക്കമുളള സൂപ്പർഹിറ്റ് നാടകങ്ങളിലും എസ്എൽ പുരം നാടിനെക്കുറിച്ച് മനോഹരമായി വർണ്ണിക്കുന്നുണ്ട്. എന്നാൽ തന്റെ നാടിനെ ഇത്രയുമധികം സ്നേഹിച്ച എഴുത്തുകാരനെ കലോത്സവവും മറന്നു.

ആലപ്പുഴ: അൻപത്തിയൊൻപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ കൊടിയേറിയപ്പോള്‍ പ്രശസ്ത എഴുത്തുകാരനെ തിരയുകയാണ് ഒരു നാട്. തകഴിയുടെ ചെമ്മീന്‍ സിനിമയാക്കിയപ്പോള്‍ എഴുതിയ തിരക്കഥയും സംഭാഷണവും ഒരുക്കിയ എസ്എൽ പുരം സദാനന്ദനെ കലാ കേരളം ഒരിക്കലും മറക്കാൻ പാടില്ല. എന്നാൽ വർഷങ്ങളായി നേരിടുന്ന അവഗണനയുടെ വേദനയിലാണ് എസ്എൽ പുരം സദാനന്ദന്റെ കുടുംബം.

നാടിനെ അറിഞ്ഞുള്ള എഴുത്തായിരുന്നു എസ്എൽ പുരം സദാനന്ദന്റെ "എന്റെ ഗ്രാമമാണ് എന്റെ സർവ്വകലാശാല" എന്ന കൃതി. ചെമ്മീനിലും കാട്ടുകുതിരയടക്കമുളള സൂപ്പർഹിറ്റ് നാടകങ്ങളിലും എസ്എൽ പുരം നാടിനെക്കുറിച്ച് മനോഹരമായി വർണ്ണിക്കുന്നുണ്ട്. എന്നാൽ തന്റെ നാടിനെ ഇത്രയുമധികം സ്നേഹിച്ച എഴുത്തുകാരനെ കലോത്സവവും മറന്നു. ആലപ്പുഴയിൽ കലോത്സവമെത്തിയപ്പോൾ ഒരു വേദിക്ക് കാട്ടുകുതിരയെന്ന പേരിട്ടതല്ലാതെ ബ്രോഷറില്ലെന്നും എസ്എൽ പുരത്തിന്‍റെ പേരില്ലായിരുന്നു.  

ചെമ്മീൻ സിനിമയുടെ വിജയാഘോഷ ചടങ്ങിലേക്ക് അച്ഛനെ വിളിക്കാതിരുന്നത് മകൻ ജയസോമ ഇപ്പോഴും ഓർക്കുന്നുണ്ട്. എസ്എൽ പുരത്തെ തറവാട്ട് വീട്ടിൽ എഴുത്തുകാരന്റെ ഓർമ്മകളാണ് നിറയുന്നത്. കാട്ടികുതിരയുടെ കൈയ്യെഴുത്തു പ്രതിയും നിരവധി പുരസ്കാരങ്ങളും ഇന്നും ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുകയാണ് ഭാര്യ ഓമനയും മക്കളും. അച്ഛന്‍റെ പ്രിയപ്പെട്ട ഡയലോഗുകൾ പറയുമ്പോൾ മകൻ ജയസോമയ്ക്ക് ഇന്നും ആവേശമാണ്. അച്ഛനെ നിരന്തരമായി അവഗണിച്ചതിൽ പരിഭവമുണ്ടെങ്കിലും ജയസോമ കലോത്സവ വേദിയിലെത്തും. പ്രത്യേകിച്ച് നാടകം കാണാൻ.
 

click me!