'ബിജെപിയിൽ നിന്ന് പണം വാങ്ങി ചോദ്യം ചോദിക്കരുത്, നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും'-മാധ്യപ്രവർത്തകനെതിരെ ആക്രോശിച്ച് എം പി

Published : Dec 27, 2018, 01:28 PM ISTUpdated : Dec 27, 2018, 01:31 PM IST
'ബിജെപിയിൽ നിന്ന് പണം വാങ്ങി ചോദ്യം ചോദിക്കരുത്, നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും'-മാധ്യപ്രവർത്തകനെതിരെ ആക്രോശിച്ച് എം പി

Synopsis

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എ ഐ യു ഡി എഫ് ആർക്ക് പിന്തുണ നൽകുമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമായിരുന്നു നേതാവിനെ ചൊടിപ്പിച്ചത്.  സൗത്ത് സാല്‍മര ജില്ലയിലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വിജയികളെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം.

അസം: പത്ര സമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന് നേരെ ആക്രോശിച്ച് അഖിലേന്ത്യാ ഐക്യ ജനാധിപത്യ മുന്നണി(എ ഐ യു ഡി എഫ്) തലവനും എം പിയുമായ മൗലാന ബദ്‌റുദ്ദീന്‍ അജ്മല്‍. സൗത്ത് സാല്‍മര ജില്ലയിലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വിജയികളെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എ ഐ യു ഡി എഫ് ആർക്ക് പിന്തുണ നൽകുമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമായിരുന്നു നേതാവിനെ ചൊടിപ്പിച്ചത്.

ഇത് എന്നെ മാത്രം ഉദ്ദേശിച്ച് കൊണ്ടുള്ള ചോദ്യമാണ്. നിനക്ക് ബി ജെ പിയിൽ നിന്ന് എത്ര രൂപ കിട്ടി? അവിടെ നിന്റെ അച്ഛനെ വിൽക്കാൻ വെച്ചിട്ടുണ്ടാകും. ഇവിടെ നിന്നിറങ്ങി അങ്ങോട്ട് പോയ്ക്കോ നായേ. ഇല്ലെങ്കിൽ നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും. നി ചെന്ന് എനിക്കെതിരെ കേസ് കൊടുക്ക്. എനിക്ക് വേണ്ടി പേരാടാൻ ആയിരക്കണക്കിന് പേരുണ്ട്-എം പി പറഞ്ഞു.

ശേഷം മാധ്യപ്രവർത്തകനെ കൈയ്യേറ്റം ചെയ്യാൻ എം പി തുനിഞ്ഞെങ്കിലും അനുയായികള്‍ പിന്തിരിപ്പിക്കുകയായിരുന്നു. അസമിലെ ദുബ്രി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എം പിയാണ് മൗലാന ബദ്‌റുദ്ദീന്‍ അജ്മല്‍. പണം കൈനീട്ടി വാങ്ങി നിങ്ങൾ നടത്തുന്നത് മാധ്യമപ്രവർത്തനമല്ലെന്നും മുഴുവൻ മാധ്യമ പ്രവർത്തകരെയും നിങ്ങൾ അധിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും എം പി ആരോപിച്ചു. അതേ സമയം മൗലാന ബദ്‌റുദ്ദീന്‍ അജ്മലിനെതിരെ മാധ്യമ പ്രവർത്തകൻ പരാതി നൽകിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ