
തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ കൃഷി ഡയറക്ടറാകും. എസ്. വെങ്കിടേശപതിയാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍. മറ്റ് ജില്ലകളിലെ പുതിയ കളക്ടര്‍മാര്‍ ഇവരാണ്. കൊല്ലം-ടി. മിത്ര, പത്തനംതിട്ട-ആര്‍.ഗിരിജ, ആലപ്പുഴ-വീണ മാധവന്‍, കോട്ടയം-സി.എ ലത, ഇടുക്കി-ജി.ആര്‍ ഗോകുല്‍, എറണാകുളം-കെ. മുഹമ്മദ് വൈ. സഫിറുള്ള, തൃശ്ശൂര്‍-എ. കൗശിഗന്‍, വയനാട്-ബി.എസ് തിരുമേനി, കണ്ണൂര്‍-മിര്‍മുഹമ്മദ് അലി, കാസര്‍ഗോഡ്-ജീവന്‍ ബാബു.
നിലവില്‍ പത്തനംതിട്ട ജില്ലാ കളക്ടറായ എസ്. ഹരികിഷോര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എം.ഡിയുമാവും. എക്സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലയും രാജമാണിക്യത്തിനാണ്. കേശവേന്ദ്ര കുമാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറാകും. ഫുഡ് സേഫ്റ്റി കമ്മീഷണര്‍, സാമൂഹ്യ നീതി ഡയറക്ടര്‍ എന്നിവയുടെ ചുമതലയും അദ്ദേഹത്തിന് തന്നെ. പഞ്ചായത്ത് ഡയറക്ടറായ വി രതീശന് എന്‍.ആര്‍.ഇ.ജി.എസ് മിഷന്റെ അധിക ചുമതല കൂടി നല്‍കി. പി. ബാലകിരണ്‍ ഐ.ടി മിഷന്‍ ഡയറക്ടറാകും. സര്‍വ്വേ ആന്റ് ലാന്റ് റെക്കോര്‍ഡ് ഡയറക്ടറായി ഇ. ദേവദാസിനെ നിയമിച്ചു. രജിസ്ട്രേഷന്‍ വകുപ്പ് ഐ.ജിയുടെ അധിക ചുമതലയും ദേവദാസിനാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam