
തിരുവനന്തപുരം: ഉന്നയിച്ച ആവശ്യങ്ങളെല്ലാം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ നിരവധി പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രി നടപടി എടുത്തില്ല. പ്രതിഷേധം അറിയിക്കാനുള്ള അവസാന ശ്രമമെന്ന നിലക്കാണ് കൂട്ട അവധിയിലേക്ക് നീങ്ങിയത്. അവധി പ്രതിഷേധം സര്‍ക്കാറിനെതിരായ നീക്കമായി മുഖ്യമന്ത്രി കണ്ടതിലാണ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം. സ്വയം വിരമിക്കല്‍, അവധി തുടങ്ങിയ പ്രതിഷേധ മാര്‍ഗ്ഗങ്ങളിലേക്ക് നിര്‍ണ്ണായക സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ പോകാനിടയുണ്ടെന്ന സൂചനകള്‍ ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ധനമന്ത്രി അടക്കമുള്ളവര്‍ അനുനയനീക്കത്തിനൊരുങ്ങിയത്. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് മന്ത്രിമാര്‍ ചീഫ് സെക്രട്ടറിയോടും കെഎം എബ്രഹാമിനോടും ആവശ്യപ്പെട്ടതായാണ് വിവരം. സര്‍ക്കാര്‍ വലിയ പ്രതീക്ഷയോടെ കാണുന്ന കിഫ്ബി പദ്ധതിക്ക് പിന്നില്‍ ധനമന്ത്രിക്കൊപ്പം കെഎം എബ്രഹാമിനും നിര്‍ണ്ണായക സ്ഥാനമുണ്ട്.
മുഖ്യമന്ത്രിയുമായി സംസാരിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് അവസരം ഒരുക്കാമെന്ന് മന്തിമാര്‍ ഉറപ്പ് നല്‍കിയതായും അറിയുന്നു. മെല്ലെപ്പോക്ക് ഭരണമെന്ന വിമര്‍ശനം ഉയരുന്നതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ പിണക്കം കൂടി ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതേ സമയം തര്‍ക്കത്തില്‍ മുഖ്യമന്ത്രിക്കെതിരായ നിലപാട് പ്രതിപക്ഷം കടുപ്പിച്ചു. സമരത്തിനൊരുങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരമാണെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വിമര്‍ശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam