ഇടുക്കിയില്‍ ആശങ്ക ഒഴിയുന്നു; ചെറുതോണി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ അടച്ചു

By Web TeamFirst Published Aug 13, 2018, 7:19 PM IST
Highlights

ചെറുതോണി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ അടച്ചു. അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഇത്. ഇരുവശങ്ങളിലുമുള്ള ഷട്ടറുകളാണ് അടച്ചത്.

ഇടുക്കി: ചെറുതോണി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ അടച്ചു. അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഇരുവശങ്ങളിലുമുള്ള ഷട്ടറുകള്‍ അടച്ചത്. നിലവിൽ 2397.04 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ മൂന്ന് ഷട്ടറുകളിലൂടെയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മറ്റ് മൂന്ന് ഷട്ടറുകളിലൂടെ പുറത്തുവിടുന്ന വെള്ളത്തിന്‍റെ അളവും കുറച്ചിട്ടുണ്ട്.

ഒരോ മീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകള്‍ നിലവില്‍ തുറന്നിരിക്കുന്നത്. എന്നാല്‍ ഇതിലൂടെ  പുറത്തുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചിട്ടുണ്ട്. സെക്കന്‍റില്‍ 450 ഘനമീറ്റർ വെള്ളമാണ് ഇപ്പോള്‍ മൂന്ന് ഷട്ടറുകളിലൂടെ  ഒഴുക്കി വിടുന്നത്.  നാളെ ഇത് 300 ഘനമീറ്റർ  ആക്കി കുറയ്ക്കും. ഇതോടെ പെരിയാറില്‍ എത്തുന്ന വെള്ളത്തിന്‍റെ അളവും കുറയും

 

 

click me!