മഴ കുറഞ്ഞു; ഇടുക്കിയിലെ ജലനിരപ്പ് താഴുന്നു

By Web TeamFirst Published Aug 20, 2018, 8:03 AM IST
Highlights

മഴ കുറഞ്ഞതിനാല്‍ ജലനിരപ്പ് ഇനിയും കുറയും. ശക്തമായി മഴ ഉണ്ടെങ്കില്‍ മാത്രമേ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയുള്ളൂ. 

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജല നിരപ്പ് കുറയുന്നു. ഒടുവിലത്തെ കണക്കനുസരിച്ച് 2401.86 അടി എന്ന നിലയിലേക്ക് ഇടുക്കിയിലെ  ജലനിരപ്പ് താണിട്ടുണ്ട്. ഇടവിട്ട് മാത്രം മഴ പെയ്യുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ടെന്നത് ആശ്വാസകരമാണ്.  

സെക്കന്‍റില്‍ 520 ഘന മീറ്റര്‍ വെള്ളം മാത്രമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 600 ഘനമീറ്റര്‍ ഷട്ടറുകള്‍ വഴിയും 114 പവര്‍ ഹൗസ് വഴിയും തുറന്നുവിട്ടിട്ടുണ്ട്. മഴ കുറഞ്ഞതിനാല്‍ ജലനിരപ്പ് ഇനിയും കുറയും. ശക്തമായി മഴ ഉണ്ടെങ്കില്‍ മാത്രമേ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയുള്ളൂ. 

അതേസമയം മുല്ലപ്പെരിായര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയില്‍ തുടരുകയാണ്. 3890 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍നിന്ന് 1684 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. 

മുല്ലപ്പെരിയാറില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തില്‍ ഇന്നലത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്. ഈ കുറവും ഇടുക്കി അണക്കെട്ടിലെം ജലനിരപ്പ് കുറയാന്‍ കാരണമായിട്ടുണ്ട്.  ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പും താഴ്ന്നുകൊണ്ടിരിക്കുകയാണ്. അവസാനം ലഭിച്ച കണക്ക് അനുസരിച്ച് 162.32 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവിലും കുറവുവന്നിട്ടുണ്ട്. 

ചെറുതോണി ഉപ്പുതോട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. ഇനി രണ്ടു പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്. തൊടുപുഴ മേഖലയിൽ സ്വകാര്യ ബസ് സർവീസുകൾ പുനരാരംഭിച്ചു. കെഎസ്ആർടിസിയും ഭാഗികമായി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.  

അതിനിടെ, ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളെക്കുറിച്ച് കുപ്രചരണം നടത്തിയ രണ്ടു പേർ അറസ്റ്റിലായി. ഫ്രണ്ട്സ് ഓഫ് അഞ്ചുരുളി എന്ന സംഘടനയുടെ ഭാരവാഹികളായ അരുൺ എം.നായർ, ഡെൻസൺ മാത്യു എന്നിവരാണു അറസ്റ്റിലായത്. ജോയ്സ് ജോർജ് എംപി ചുമതല വഹിക്കുന്ന കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാംപിനെക്കുറിച്ചാണു ഇവർ സമൂഹ മാധ്യമങ്ങളിൽ കുപ്രചരണം നടത്തിയത്. ഇതേക്കുറിച്ച് എംപി പരാതി നൽകിയിരുന്നു.

ചെറുതോണി ഉപ്പുതോട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. ഇനി രണ്ടു പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്. തൊടുപുഴ മേഖലയിൽ സ്വകാര്യ ബസ് സർവീസുകൾ പുനരാരംഭിച്ചു. കെഎസ്ആർടിസിയും ഭാഗികമായി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.  

അതിനിടെ, ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളെക്കുറിച്ച് കുപ്രചരണം നടത്തിയ രണ്ടു പേർ അറസ്റ്റിലായി. ഫ്രണ്ട്സ് ഓഫ് അഞ്ചുരുളി എന്ന സംഘടനയുടെ ഭാരവാഹികളായ അരുൺ എം.നായർ, ഡെൻസൺ മാത്യു എന്നിവരാണു അറസ്റ്റിലായത്. ജോയ്സ് ജോർജ് എംപി ചുമതല വഹിക്കുന്ന കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാംപിനെക്കുറിച്ചാണു ഇവർ സമൂഹ മാധ്യമങ്ങളിൽ കുപ്രചരണം നടത്തിയത്. ഇതേക്കുറിച്ച് എംപി പരാതി നൽകിയിരുന്നു.

click me!