ജലനിരപ്പ് ഉയർന്നു; ഇടുക്കി ഡാമിന്‍റെ എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു

By Web TeamFirst Published Aug 14, 2018, 6:10 PM IST
Highlights

വൃഷ്ടിപ്രദേശത്തെ കനത്ത മഴയെത്തുടർന്ന് ഇടുക്കി അണക്കെട്ടിൽ വീണ്ടും ജലനിരപ്പുയർന്നു. ഇന്നലെ വൈകുന്നരം അടച്ച രണ്ട് ഷട്ടറുകൾ വീണ്ടും തുറന്നു. ഇന്നലെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ആറ് മണിയോടെ വീണ്ടും തുറന്നത്. ഇതോടെ സെക്കന്‍റിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂടി. 

ഇടുക്കി: വൃഷ്ടിപ്രദേശത്തെ കനത്ത മഴയെത്തുടർന്ന് ഇടുക്കി അണക്കെട്ടിൽ വീണ്ടും ജലനിരപ്പുയർന്നു. ഇന്നലെ വൈകുന്നരം അടച്ച രണ്ട് ഷട്ടറുകൾ വീണ്ടും തുറന്നു. ഇന്നലെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ആറ് മണിയോടെ വീണ്ടും തുറന്നത്. ഇതോടെ സെക്കന്‍റിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കൂടി. പെരിയാറിന്‍റെ ഇരുകരകളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  പെരിയാറിൽ ജലം ഉയരുന്നതോടെ ചെറുതോണി പാലം വീണ്ടും വെള്ളത്തിനടിയിലായേക്കും. 

മഴ മാറി നിന്നതിനെ തുടർന്ന് ഇന്ന് രാവിലെ ജലനിരപ്പ് കുറഞ്ഞിരുന്നു. തുടർന്ന് രാവിലെ 11 മണിയോടെ പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ് അളവ് മൂന്ന് ലക്ഷം ലിറ്ററാക്കി കുറച്ചിരുന്നു. എന്നാൽ ഈ സമയത്തും ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ് അളവിൽ കുറവ് വന്നിരുന്നില്ല. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ് നിന്നതിനാൽ നീരൊഴുക്കും കുറഞ്ഞേക്കുമെന്നായിരുന്നു അധികൃതരുടെ കണക്ക്കൂട്ടൽ. എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടങ്ങി. ഇതോടെ നീരൊഴുക്കും ശക്തമായി തന്നെ തുടർന്നു. 2397.06 അടിയാണ് നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

click me!