കൽക്കെട്ട് നിർമാണ ജോലിക്കിടെ പാമ്പിനെ കണ്ട്, അടുത്തുനിന്നയാളെ മാറ്റിനിർത്താൻ ശ്രമിച്ചു, ഇടുക്കിയിൽ തൊഴിലാളിക്ക് പാമ്പുകടിയേറ്റു, ഐസിയുവിൽ ചികിത്സയിൽ

Published : Apr 29, 2026, 04:26 PM IST
snake bite idukki

Synopsis

കടിയേറ്റതിനെ തുടർന്ന് സഹപ്രവർത്തകർ ഉടൻ തന്നെ മോൻസിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണിദ്ദേഹം.

ഇടുക്കി: ഇടുക്കി പാണ്ടിപ്പാറയിൽ പണിക്കിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. ചെറുതോണി പെരുങ്കാല സ്വദേശി വെള്ളാക്കാട്ട് മോൻസി (48) ക്കാണ് കടിയേറ്റത്. പാണ്ടിപ്പാറയിലെ ഒരു വീടിന്റെ പിൻവശത്ത് കൽക്കെട്ട് നിർമാണ ജോലികൾ നടക്കുന്നതിനിടെയാണ് സംഭവം. ജോലി സ്ഥലത്ത് അഞ്ചുപേർ ഉണ്ടായിരുന്നു. പാമ്പിനെ കണ്ട് അടുത്ത് നിന്നിരുന്ന മറ്റൊരു തൊഴിലാളിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് മോൻസിക്ക് കടിയേൽക്കുന്നത്. മുൻപ് 5 തവണ മോൻസിക്ക് പാമ്പുകടിയേറ്റുട്ടുണ്ട്. കടിയേറ്റതിനെ തുടർന്ന് സഹപ്രവർത്തകർ ഉടൻ തന്നെ മോൻസിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണിദ്ദേഹം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'താഴേയ്ക്ക് നോക്കിയാൽ തല കറങ്ങും', വൈറലാവാൻ 200 അടി ഉയരത്തിലുള്ള കുടിവെള്ള സംഭരണി സ്വിമ്മിംഗ് പൂളാക്കി യുവാക്കൾ, വിമർശനം
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഒരുക്കങ്ങളായി, 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു