'ബിജെപി ആപല്‍കരമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നുണ്ടെങ്കില്‍ അതാകാം ശരി'; രജനികാന്ത്

Published : Nov 12, 2018, 08:39 PM IST
'ബിജെപി ആപല്‍കരമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നുണ്ടെങ്കില്‍ അതാകാം ശരി'; രജനികാന്ത്

Synopsis

നോട്ട് നിരോധനത്തിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. നേരത്തെ നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നു രജനി. നോട്ട് നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിലാണെന്നാണ് താരത്തിന്‍റെ പുതിയ അഭിപ്രായം. വിശദമായ പഠനത്തിന് ശേഷം വേണമായിരുന്നു ഇത് നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ചെന്നൈ: ബിജെപിക്കെതിരെ സാധാരണഗതിയില്‍ വിമര്‍ശനമുന്നയിക്കാത്ത തമിഴ് താരങ്ങളില്‍ പ്രമുഖനാണ് രജനികാന്ത്. പലപ്പോഴും ബിജെപിക്കൊപ്പമാണ് തോന്നലുണ്ടാക്കിയിട്ടുമുണ്ട് തമിഴകത്തിന്‍റെ തലൈവര്‍. എന്നാല്‍ ഇപ്പോള്‍ ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സ്റ്റൈല്‍ മന്നനും രംഗത്തെത്തി.

ബിജെപി ആപല്‍ക്കരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നുണ്ടെങ്കില്‍ അതാകാം ശരിയെന്ന് രജനി അഭിപ്രായപ്പെട്ടു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു താരത്തിന്‍റെ പ്രതികരണം. ബി.ജെ.പിക്കെതിരെ പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കുന്നു, അത്തരത്തില്‍ ആപല്‍ക്കരമാണോ ബി.ജെ.പി എന്ന ചോദ്യത്തിനായിരുന്നു രജനിയുടെ മറുപടി. ‘അവര്‍ എല്ലാവരും അങ്ങനെ കരുതുന്നെങ്കില്‍ അത് ശരിയായിരിക്കാം’ ഇങ്ങനെയാണ് താരം പ്രതികരിച്ചത്.

നോട്ട് നിരോധനത്തിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. നേരത്തെ നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നു രജനി. നോട്ട് നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിലാണെന്നാണ് താരത്തിന്‍റെ പുതിയ അഭിപ്രായം. വിശദമായ പഠനത്തിന് ശേഷം വേണമായിരുന്നു ഇത് നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ്നാട് സര്‍ക്കാരിനെതിരെയും രജനി വിമര്‍ശനമുന്നയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങ തടയാനായി ശക്തമായ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്തുകൊണ്ടെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം