
ലക്നൗ: ശബരിമല വിഷയത്തിൽ നിർണായക തീരുമാനം കൈക്കൊള്ളാൻ സുപ്രീംകോടതിക്ക് കഴിഞ്ഞെങ്കിൽ ശ്രീരാമ ക്ഷേത്ര കാര്യത്തിലും തീർപ്പ് കൽപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദില്ലിയിൽവച്ച് നടന്ന് ഇന്ത്യാ ഐഡിയാസ് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിർമ്മാണം വിശ്വാസവുമായി ബന്ധപ്പെട്ടതും ജനഹൃദയങ്ങളിൽ ഏറ്റവും വലിയ പ്രാധാന്യം നേടിയതുമായ വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമരൂപീകരണത്തിനും കോടതിക്കും നിർണായക പങ്കുണ്ട്. മനസ്സിൽ എന്നും മര്യാദ സൂക്ഷിക്കണമെന്നും ക്ഷേത്രം നിർമ്മിക്കുകയാണെങ്കിൽ ശ്രീരാമൻ അനുഗ്രഹിക്കുമെന്നും യോഗി പറഞ്ഞു. രാമക്ഷേത്ര വിഷയം സംബന്ധിച്ച് ഈ ആഴ്ച്ച രണ്ടാമത്തെ തവണയാണ് യോഗി സംസാരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam