
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ അറസ്റ്റ് വൈകിയതിന് എസ്പി സുദർശനെതിരെ നടപടിവേണമെന്ന് ഐജി വിജയസാക്കറെ ഡിജിപിക്ക് റിപ്പോർട്ട് നൽകി. അതേ സമയം സുദർശനെ പിന്തുണച്ച് ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരും രംഗത്തെത്തി. സുദർശനിൽ നിന്നും ഡിജിപി വിശദീകരണം ചോദിക്കും.
നവംബർ 16ന് രാത്രിയില്‍ മരക്കൂട്ടത്തു വച്ചാണ് ശശികലെയെ പൊലീസ് തടയുന്നത്. എന്നാൽ പുലർച്ചെ രണ്ടു മണിയോടെ മാത്രമാണ് ശശികലെയെ അറസ്റ്റ് ചെയ്ത്. സന്നിധാനത്തെ ചുമലയുണ്ടായിരുന്ന ഐജി വിജയ് സാക്കറെയും മരക്കൂട്ടത്തിന്റെ ചുമതലുണ്ടായിരുന്ന എസ്പി സുദർശനും തമ്മലുണ്ടായ അഭിപ്രായ വ്യത്യാസമാണ് അറസ്റ്റ് വൈകിച്ചത്. ശശികലെ തടഞ്ഞ് നിലക്കലേക്ക് നീക്കണമെന്നായിരുന്നു ഐജി, എസ്പിക്ക് നൽകിയ നിർദ്ദേശം.
പക്ഷെ സ്റ്റേഷൻ ചുമതലയുള്ള സിഐ അറസ്റ്റ് ചെയട്ടെ എന്നായിരുന്നു എസ്പി സുർദശൻറെ നിലപാട്. ഇതോടെ ഉദ്യോഗസ്ഥർ തമ്മിൽ തർക്കമായി. ഒടുവിൽ പുലർച്ചെയോടെ സന്നിധാനത്തിന്റെ ചുമതലയുള്ള എസ്ഐയും വനിതാ പൊലീസുകാരുമെത്തിയാണ് ശശികലെയെ അറസ്റ്റ് ചെയ്ത് മരക്കൂട്ടത്തു നിന്നും നീക്കിയത്. എസ്പി സുദർശനും മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി ദിൻരാജും സ്ഥലത്തുപോലും ഉണ്ടായിരുന്നില്ലെന്നാണ് ഐജിയുടെ റിപ്പോർട്ട്.
അറസ്റ്റിന് ധൈര്യം കാണിച്ച 10 വനിതാ പൊലീസുദ്യോഗസ്ഥർക്ക് പ്രശസാപത്രവും കാഷ് അവാർഡും നൽകണമെന്നും ഐജി ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയും അവാര്‍ഡും നൽകി. അതേസമയം അറസ്റ്റ് ചെയ്യേണ്ടത് എസ് പിയുടെ ചുമതല അല്ല എന്ന വാദവുമായി ഒരു വിഭാഗം ഉന്നത പൊലീസുദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ തൽക്കാലം കടുത്ത നടപടിയൊന്നും വേണ്ടെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സുർദശനോട് ഡിജിപി വിശദീകരണം ചോദിക്കും. അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam