ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി

Published : Jan 02, 2019, 02:02 PM ISTUpdated : Jan 02, 2019, 02:47 PM IST
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി

Synopsis

ദില്ലിയില്‍ നിന്നുള്ള പാര്‍ലമെന്‍റ്  അംഗം ഉദിത് രാജാണ് യുവതീ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചത്. 

ദില്ലി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി എംപി. ദില്ലിയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം ഉദിത് രാജാണ് യുവതീ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചത്. ദില്ലിയിൽ നിന്നുള്ള ദളിത് ബിജെപി എംപിയാണ് ഉദിത് രാജ്. 

സ്ത്രീകൾക്ക് ശബരിമലയില്‍ കയറാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. പുരുഷന്മാർ ശുദ്ധരും സ്ത്രീകൾ അശുദ്ധരും ആണെന്ന തരത്തിലുള്ള ചിന്തകൾ പ്രതിലോമകരമാണെന്ന് ഉദിത് രാജ് പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ഇതാദ്യമായി 50 വയസില്‍ താഴെ പ്രായമുള്ള രണ്ട് യുവതികള്‍ ഇന്ന് ശബരിമല ദര്‍ശനം നടത്തിയിരുന്നു.

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദു അമ്മിണിയും കനകദുര്‍ഗയുമാണ് ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു ദളിത് സമുദായാംഗമാണ്. ആദിവാസി ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി കൂടിയാണ് താന്‍ മല ചവിട്ടുന്നതെന്ന് ബിന്ദു പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി