കേരളത്തിൽ 2018ല്‍ കാണാതായത് 12453 പേരെ; 180 സ്ത്രീകളടക്കം 692 പേരെ ഇനിയും കണ്ടെത്താനായില്ല

By Web TeamFirst Published Jan 21, 2019, 5:23 PM IST
Highlights

പൊലീസ് ഇൻഫർമേഷൻ സെന്‍ററാണ് കേരളത്തിൽ നിന്ന് 2018ൽ കാണാതായവരുടെ സ്ഥിതിവിവര കണക്ക് പുറത്തുവിട്ടത്. കാണാതായ 12453 പേരിൽ 11,761 പേരെയും കണ്ടെത്താൻ പൊലീസിനായി.

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ വർഷം കാണാതായത് 12,453 പേരെ. കാണാതായവരില്‍ പുരുഷൻമാരുടെ ഇരട്ടിയിലധികം സ്ത്രീകളാണ്. അതേസമയം ഇതിൽ 11,761 പേരെയും കണ്ടെത്താൻ പൊലീസിന് കഴി‌ഞ്ഞു കഴിഞ്ഞ വർഷം 3,033 പുരുഷൻമാരെ കാണാതായപ്പോൾ 7,530 സ്ത്രീകളെയാണ് കാണാതായത്. 1,890 കുട്ടികളെ കാണാനില്ലെന്ന പരാതിയും കഴിഞ്ഞ വർഷം പൊലീസിന് കിട്ടി. ഇതിൽ 1834 കുട്ടികളെയും കണ്ടുപിടിക്കാൻ കഴിഞ്ഞു.

പൊലീസ് ഇൻഫർമേഷൻ സെന്‍ററാണ്  കണക്ക് പുറത്തുവിട്ടത്. തിരുവനന്തപുരം റൂറൽ പൊലീസിന്‍റെ പരിധിയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ കഴിഞ്ഞ വർഷം കാണാതായത്. ഇതിൽ 277 പുരുഷൻമാരും 791 സ്ത്രീകളും 191 കുട്ടികളും ഉൾപ്പെടുന്നു. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ പരിധിയിൽ നിന്ന് 132 പുരുഷന്മാരേയും 385 സ്ത്രീകളേയും 101 കുട്ടികളേയുമാണ് കാണാതായത്. ഇതിൽ ഏറെപ്പേരെയും കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞു.

ഏറ്റവും കുറവ് ആളുകളെ കാണാതായത് വയനാട് ജില്ലയില്‍ നിന്നാണ്. 70 പുരുഷന്മാരും 116 സ്ത്രീകളും. 2018 ല്‍ ഏറ്റവും കുറവ് കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പോലീസ് പരിധിയിലാണ്. ഇവരില്‍ 20 പേരെയും പിന്നീട് കണ്ടെത്തി. ട്രയിനുകളിലും റയിൽവേ സ്റ്റേഷനുകളിലും നിന്ന് കാണാതായ 25 പേരിൽ 22 പേരെയും കണ്ടെത്താനായി.

കാണാതായവരുടെ ആകെ എണ്ണം, കണ്ടെത്തിയവരുടെ എണ്ണം എന്നിങ്ങനെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ

    തിരുവനന്തപുരം സിറ്റി  - 618, 585
    തിരുവനന്തപുരം റൂറൽ 1258,1125
    കൊല്ലം സിറ്റി - 759, 721
    കൊല്ലം റൂറല്‍ - 814, 767
    പത്തനംതിട്ട - 744, 717
    ആലപ്പുഴ - 930, 920
    ഇടുക്കി - 505, 458
    കോട്ടയം - 774, 753
    കൊച്ചി സിറ്റി - 513, 489
    എറണാകുളം റൂറല്‍ - 779, 715
    തൃശ്ശൂര്‍ സിറ്റി- 741, 712
    തൃശ്ശൂര്‍ റൂറല്‍ - 695, 671
    പാലക്കാട് - 856, 821
    മലപ്പുറം - 642, 601
    കോഴിക്കോട് സിറ്റി - 403, 379
    കോഴിക്കോട് റൂറല്‍ - 651, 633
    വയനാട് - 244, 225
    കണ്ണൂര്‍- 503, 473
    കാസര്‍ഗോഡ്- 299, 279
    റെയില്‍വേ - 25, 22

click me!