പെരുമ്പാവൂരിൽ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലാണ് കൈമാറിയിരിക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശിന്റെ പേരില്ലാതെയാണ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്.

കൊച്ചി: കണ്ണൂർ ഒഴിച്ചിട്ട് സിഇസി പട്ടിക. കണ്ണൂർ സീറ്റിലെ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ലെന്നാണ് വിവരം. പരി​ഗണന പട്ടികയിൽ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ പേരില്ല. പെരുമ്പാവൂരിൽ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പാനലാണ് കൈമാറിയിരിക്കുന്നത്. കോന്നിയിൽ അടൂർ പ്രകാശിന്റെ പേരില്ലാതെയാണ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്. സതീഷ് കൊച്ചു പറമ്പിലിന്റെ പേര് മാത്രമാണ് പട്ടികയിൽ ഉള്ളത്. പരി​ഗണന പട്ടികയിലെ പേരുകളിങ്ങനെ: ആലപ്പുഴ- റിഗോ രാജു, പൂഞ്ഞാർ - അലോഷ്യസ് സേവ്യർ, ഇടുക്കി- ജോയ് വെട്ടിക്കുഴി/ റോയ് കെ പൗലോസ് (പാനൽ), ചെങ്ങന്നൂർ - ബാബു പ്രസാദ്, കായംകുളം- എം ലിജു/ അരിത ബാബു, തൃപ്പൂണിത്തുറ- ദീപക് ജോയി, വടക്കാഞ്ചേരി - ടിഎം വൈശാഖ്, പട്ടാമ്പി - ടിപി ഷാജി, വൈപ്പിൻ - ടോണി ചമ്മിണി, കുന്നംകുളം - പിടി അജയമോഹൻ, കാഞ്ഞിരപ്പള്ളി - നാട്ടകം സുരേഷ്, ഏറ്റുമാനൂർ ജോസഫ് വാഴക്കൻ, അരുവിക്കര വിഎസ് ശിവകുമാർ, കഴക്കൂട്ടം ശരത്ചന്ദ്ര പ്രസാദ്, കൊച്ചി- പാനൽ - മൂഹമ്മദ് ഷിയാസ്/ ദീപ്തി മേരി വർഗ്ഗീസ്.

പെരുമ്പാവൂരിൽ എൽദോസിന് സീറ്റില്ല? | Assembly election 2026 | Eldhose Kunnappilly | Congress Party