ഒമാന്‍;  എണ്ണ, പ്രകൃതി വാതക മേഖലയിലും സ്വദേശിവത്കരണം കര്‍ശനമാക്കുന്നു

Web Desk |  
Published : Mar 29, 2018, 12:32 AM ISTUpdated : Jun 08, 2018, 05:46 PM IST
ഒമാന്‍;  എണ്ണ, പ്രകൃതി വാതക മേഖലയിലും സ്വദേശിവത്കരണം കര്‍ശനമാക്കുന്നു

Synopsis

സ്വദേശികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രം വിദേശ തൊഴിലാളികളെ നിയമിക്കാനാണ് തീരുമാനം.

ഒമാന്‍ :  ഒമാനില്‍ ഇനി ബ്ലൂ കോളര്‍ ജീവനക്കാര്‍ക്ക് വിസ അനുവദിക്കുന്നതിന് മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാക്കും. സ്വദേശികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രം വിദേശ തൊഴിലാളികളെ നിയമിക്കാനാണ് തീരുമാനം. രാജ്യത്തെ എണ്ണ, പ്രകൃതി വാതക മേഖലയില്‍ വെല്‍ഡര്‍മാര്‍, മെക്കാനിക്‌സ് എന്നി തൊഴില്‍ തസ്തികളില്‍ ഇപ്പോള്‍ വിദേശ തൊഴിലാളികളാണ് കൂടുതലായും ജോലി ചെയ്തുവരുന്നത്.  

ഈ തസ്തികകളിലേക്ക് സ്വദേശികള്‍ക്ക് മതിയായ പരിശീലനങ്ങള്‍ നല്‍കി, മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍   സൃഷ്ടിക്കുകയാണ് മന്ത്രാലയത്തിന്റെ അടുത്ത ലക്ഷ്യമെന്ന് അണ്ടര്‍ സെക്രട്ടറി 'സലീം ബിന്‍ നാസര്‍ അല്‍ ഔഫി' പറഞ്ഞു. വെല്‍ഡര്‍മാര്‍, മെക്കാനിക്‌സ് തുടങ്ങിയ എല്ലാ തസ്തികകളിലും ഒഴിവ് വന്നാല്‍ പത്ര പരസ്യങ്ങള്‍ നല്‍കിയിരിക്കണം. 

സ്വദേശികളെ കണ്ടെത്തുവാന്‍ മന്ത്രാലയം അനുശാസിക്കുന്ന എല്ലാ മാര്‍ഗരേഖകളും പൂര്‍ത്തിയാക്കണം. ഈ നടപടികള്‍ക്ക് ശേഷവും ഒഴിവ് നികത്തുവാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ മാത്രമേ വിദേശികള്‍ക്ക് വിസ അനുവദിക്കുകയുള്ളു. സാമൂഹ്യ മാധ്യമങ്ങള്‍, കമ്പനി വെബ് സൈറ്റ് തുടങ്ങിയ ഇടങ്ങളില്‍ തൊഴില്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം നടപ്പിലാക്കുമെന്നും സലീം ബിന്‍ നാസര്‍ അല്‍ ഔഫി പറഞ്ഞു.

ഒമാന്‍ പ്രകൃതി വാതക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന പ്രദര്‍ശനത്തില്‍  പങ്കെടുക്കാന്‍ എത്തിയതായിരുന്നു സലീം ബിന്‍ നാസര്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി എണ്ണ പ്രകൃതി വാതക മേഖലയിലെ 400ലധികം കമ്പനികള്‍ ഈ പ്രദര്‍ശനത്തില്‍ പങ്കടുക്കുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അന്തരിച്ച അജിത്ത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്
സി ജെ റോയിയുടെ സംസ്കാരം ഇന്ന്; മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു, ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും