
ദില്ലി: ഇന്തോനേഷ്യയിൽ സുനാമിയിലും ഭൂചലനത്തിനും ദുരന്തമനുഭവിക്കുന്നവർക്ക് സഹായവുമായി ഇന്ത്യ. ദുരിത ബാധിത പ്രദേശങ്ങളിൽപ്പെട്ടവരെ രക്ഷിക്കുന്നതിനായി ഓപ്പറേഷൻ സമുദ്ര മൈത്രി എന്ന പേരിലുള്ള പദ്ധതിയാണ് ഇന്ത്യ നടപ്പിലാക്കുന്നത്. ഇതിനായി രണ്ട് വിമാനങ്ങളും, മൂന്ന് നാവിക കപ്പലുകളും ഇന്ത്യ വിട്ടുനല്‍കി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം പുറച്ച് വിട്ടത്.
ദുരിതബാധ നേരിടുന്ന രാജ്യം വിദേശ സഹായം സ്വീകരിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്തോനേഷ്യയെ സഹായിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോദൊയും ഫോൺ സംഭാഷണം നടത്തിയിരുന്നു.
ബുധനാഴ്ച രാവിലെ സി -130 ജെ, സി -17 എന്നീ ഇന്ത്യൻ എയർ ഫോഴ്സ് വിമാനങ്ങളാണ് ഇന്തോനേഷ്യയിലേക്ക് അയച്ചത്. ദുരുതബാധിത പ്രദേശങ്ങളിൽ താൽകാലിക ആശുപത്രികൾ സ്ഥാപിക്കാൻ ടെന്റുകളും മറ്റ് ഉപകരണങ്ങളും സി-130 ജെ വിമാനത്തിലും മരുന്ന്, ജനറേറ്റർ, കുടിവെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ സി -17ലുമാണ‌് കൊണ്ടുപോയത്.
ഐഎൻഎസ് ടിർ, ഐഎൻഎസ് സുജാത, ഐഎൻഎസ് ശർദൾ എന്നീ മൂന്ന് ഇന്ത്യൻ നാവിക കപ്പലുകൾ ദുരിതബാധിത മേഖലയിൽ സേവനം നടത്തും. കപ്പലുകൾ ഒക്ടോബർ ആറിന് ഇന്തോനേഷ്യയിലെ സെൻട്രൽ സുലാവെസി പ്രവിശ്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്തോനേഷ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂമികുലുക്കത്തിലും സുനാമിയിലുംപെട്ട് ഇതുവരെ മരിച്ചവരുടെ എണ്ണം 1,347 ആയി. അതേസമയം, വലിയ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam