കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; ഇന്ത്യൻ യുവാവിന് അമേരിക്കയിൽ തടവ്

Published : Aug 06, 2018, 01:52 PM IST
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ; ഇന്ത്യൻ യുവാവിന് അമേരിക്കയിൽ തടവ്

Synopsis

 അഭിജിത്ത് ദാസ് (28)എന്ന യുവാവിനാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെ കൈയ്യിൽ നിന്ന് 1000ത്തോളം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെത്തിട്ടുണ്ട്.

ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വെച്ചതിന് അമേരിക്കയിൽ ഇന്ത്യൻ യുവാവിന് നാല് വർഷം തടവ്. അഭിജിത്ത് ദാസ് (28)എന്ന യുവാവിനാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെ കൈയ്യിൽ നിന്ന് 1000ത്തോളം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെത്തിട്ടുണ്ട്.

പൊലീസ് അഭിജിത്തിന്റെ  വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ കുട്ടികളുടെ  1000 ത്തോളം അശ്ലീല ചിത്രങ്ങളും 380 ല്‍ പരം അശ്ലീല വീഡിയോകളും ഉള്‍പ്പെടുന്നു. കുട്ടികളെ  വീഡിയോകളും ചിത്രങ്ങളും കാണിച്ച് തനിക്ക് വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഇയാൾ  ഭീഷണിപ്പെടുത്തിരുന്നതായും പൊലീസ് പറഞ്ഞു. 

കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ വിതരണം, സ്വീകരണം, കൈവശം വയ്ക്കൽ എന്നിവ യുഎസിൽ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിജിത്തിനെ യുഎസ് പൊലീസ് പിടികൂടുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാളയാറിൽ 10 വർഷത്തിനുള്ളിൽ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അന്വേഷണത്തിന് സിബിഐ വരുന്നു
അമ്മയില്ല, അച്ഛൻ വേറെ വിവാഹം കഴിച്ചു, മർദനം സഹിക്കാനാവാതെ 14കാരൻ അഭയം തേടിയത് റെയിൽവേ സ്റ്റേഷനിൽ, സഹോദരന്‍റെ മക്കളെ ഭിക്ഷാടനത്തിനെത്തിച്ചയാൾ അറസ്റ്റിൽ