
ടെഹ്റാന്‍: ഇറാൻ- ഒമാന്‍ - ഇന്ത്യ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി വേഗത്തിൽ ആക്കുവാൻ ധാരണ. മൂന്നു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ന്യൂയോർക്കിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തി. പദ്ധതി പൂർത്തിയാകുന്നതോടു കൂടി വാതകം ലഭിക്കാത്തതു മൂലം ഇന്ത്യ നേരിടുന്ന പല പ്രതിസന്ധികൾക്കും ഇതോടു പരിഹാരം ആകും.
ഇറാനിൽ നിന്നും പാക്സിതാൻ വഴി ഇന്ത്യയിലേക്കു വാതകം ഇറക്കുമതി നടത്തുവാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഇത് സുരക്ഷിതമല്ല എന്ന നിരീക്ഷണത്തെ തുടർന്ന് ഇറാനയിൽ നിന്നും ഒമാൻ വഴി സമുദ്രാന്തര പൈപ്പ് ലൈനിലൂടെ വാതകം ഇന്ത്യയിൽ എത്തിക്കുവാനുള്ള പദ്ധതിക്ക് രൂപം നൽകുകയായിരുന്നു.
ഇറാനിൽ നിന്ന് ആരംഭിക്കുന്ന 1300 കിലോമീറ്റർ ദൂരത്തിലുള്ള പൈപ്പുലൈനാണ് ഓമനിലൂടെ കടന്നു പോകുന്നത്. ഇതിലൂടെ ഉത്പാദകരെയും , ഉപഭോക്താക്കളെയും നേരിട്ടു ബന്ധിപ്പിക്കുവാൻ സാധിക്കും. ഇതിനു പുറമെ എല്ലാത്തരം ഭൌമ , രാഷ്ട്രീയ പ്രശ്നങ്ങളെയും ഒഴിവാക്കുന്നതിനും ഒമാൻ പാത ഗുണം ചെയ്യും.
ദീർഘ നാളായി ഇന്ത്യ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന ഈ പൈപ്പ് ലൈൻ പദ്ധതി വേഗത്തിലാക്കുവാൻ ന്യൂയോർക്കിൽ നടന്ന ചര്‍ച്ചയില്‍ ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് , ഒമാൻ വിദേശ കാര്യ മന്ത്രി യൂസഫ് ബിൻ അലവി , ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് എന്നിവർ പന്കെടുത്തു.
ഇന്ത്യയിലെ വൻകിട പദ്ധതികൾ കൂടുതൽ ശക്തമാകുന്നതിനോടൊപ്പം കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ ഇന്ത്യയിലേക്ക് കടന്നു വരുന്നതിനും ഈ പൈപ്പ് ലൈൻ പദ്ധതി ഗുണം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam