പാക്ക് നുഴഞ്ഞുകയറ്റക്കാര്‍ കുഴിബോംബ് സ്ഥാപിച്ചു; അതിര്‍ത്തിയില്‍ കരസേനയുടെ തിരച്ചില്‍

Published : Jan 05, 2018, 10:26 AM ISTUpdated : Oct 04, 2018, 05:29 PM IST
പാക്ക് നുഴഞ്ഞുകയറ്റക്കാര്‍ കുഴിബോംബ് സ്ഥാപിച്ചു; അതിര്‍ത്തിയില്‍ കരസേനയുടെ തിരച്ചില്‍

Synopsis

ശ്രീനഗര്‍: കാശ്മീരില്‍  സ്‌ഫോടക വസ്തുകള്‍ക്കായി കരസേനയുടെ വ്യാപക തിരച്ചില്‍. അതിര്‍ത്തിയില്‍  പാക്ക് നുഴഞ്ഞു കയറ്റക്കാര്‍  കുഴിബോംബുകളും ഐ ഇ ഡി കളും സ്ഥാപിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍. ഡ്രോണുകളുള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. 

രജൗരി നൗഷേര സെക്ടറിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇതിനകം ഏതാനം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കിയിട്ടുണ്ട്. ഇന്നലെ ഇവിടെ ഒരു നുഴഞ്ഞു കയറ്റക്കാരനെ സൈന്യം വധിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമര തന്നോട് 'തോക്ക് ലഭിക്കുമോ' എന്നു ചോദിച്ചിരുന്നതായി സാക്ഷി, 'സ്വയരക്ഷയ്ക്കെന്ന് പറഞ്ഞു'
സുഹൃത്തുമായി സീനിയേഴ്സിന് പ്രശ്നം, നിസ്കരിക്കാൻ പോവുമ്പോൾ മർദ്ദനം, ഒൻപതാം ക്ലാസുകാരനെ തല്ലിച്ചതച്ച് പത്താക്ലാസുകാർ