കേന്ദ്രമന്ത്രിസഭ 1.27 ലക്ഷം കോടി രൂപയുടെ സെമി കണ്ടക്ടർ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. ചിപ്പ് രൂപകൽപന, അസംബ്ലിംഗ്, ഗവേഷണം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിനൊപ്പം 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്കും അംഗീകാരം നൽകി

ദില്ലി: സെമി കണ്ടക്ടര്‍ 2.0 പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭാ യോഗം. 1.27 ലക്ഷം കോടി രൂപയുടെ പദ്ധതിയില്‍ ചിപ്പ് രൂപകല്‍പന, കൂടുതല്‍ അസംബ്ലിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഗവേഷണം തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.64 ലക്ഷം കോടി രൂപ നീക്കി വച്ച ആദ്യ ഘട്ടം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 62,500 കോടി രൂപയുടെ മൊബൈല്‍ ഫോൺ നിര്‍മ്മാണ പദ്ധതിക്കും മന്ത്രിസഭ യോഗം അനുമതി നല്‍കി. ആഭ്യന്തര ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, നിര്‍മ്മാണം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പാക്കാനുമാണ് പദ്ധതി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player