ജമ്മു കശ്മീരില്‍ നാലു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

Published : Dec 29, 2018, 12:20 PM ISTUpdated : Dec 29, 2018, 12:55 PM IST
ജമ്മു കശ്മീരില്‍ നാലു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

Synopsis

തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിൽ  തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് നാലു പേരെയും വധിച്ചത്. കഴിഞ്ഞ ദിവസവും  പുല്‍വാമ മേഖലയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

ഈ  ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ രണ്ട് പേർ രക്ഷപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ഇന്നത്തെ ഏറ്റുമുട്ടലെന്ന് അധികൃതർ പറയുന്നു. അതേസമയം ജമ്മു കാശ്മീരിലെ ബസ്  സ്റ്റാൻഡിൽ ഇന്ന് പുലർച്ചെ സ്ഫോടനമുണ്ടായി. എന്നാല്‍ സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ല.

Low-intensity blast at a bus stand in Jammu earlier today. No casualties or injuries have been reported. pic.twitter.com/7G8zyDM8XT

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'