
ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കടലില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ ഫ്‌ളൈറ്റ് 610നെ നിയന്ത്രിക്കാൻ ഇന്ത്യൻ വംശജനായ പൈലറ്റ് ഭവ്യേ സുനേജ അവസാനം വരെ പേരാടിയതായി റിപ്പോർട്ട്. ഇന്ത്യോനേഷ്യയിലെ ഇന്‍വെസ്റ്റിഗേഷന്‍ അതോററ്റീസ് പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അപകടം ഒഴിവാക്കാനായി സുനേജ നിരവധി തവണ ഓട്ടോമാറ്റിക് സേഫ്റ്റി സിസ്റ്റത്തില്‍ അമര്‍ത്തിരുന്നു- റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടത്തിൽപ്പെടുന്നതിന് മുമ്പ് സുനേജ ദുരന്തം ഒഴിവാക്കാനായി അക്ഷീണം പരിശ്രമിക്കുകയും വിമാനത്തിലെ ഒാട്ടോമാറ്റിക് സേഫ്റ്റി സിസ്റ്റം ഏകദേശം 26ഒാളം പ്രാവശ്യം അമർത്തുകയും ചെയ്തു. അപകട ശേഷം കൂടുതൽ വിവരങ്ങൾക്കായി നാലു രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന സംഘം വിമാനത്തിലെ ആറു ബ്ലാക്ക് ബോക്സ് വിശദമായി പരിശോധിച്ച് വരികയായിരുന്നു.
അതേ സമയം അപകടത്തിന് മുന്‍മ്പുള്ള മണിക്കൂറുകളില്‍ വിമാനത്തിന്റെ എയര്‍ സ്പീഡ് ഇന്‍ഡിക്കേറ്റര്‍ തകരാറില്‍ ആയിരുന്നു എന്ന് ഫ്‌ളൈറ്റ് ഡേറ്റാ റെക്കാര്‍ഡുകള്‍ പരിശോധിച്ചതിലൂടെ നേരത്തെ കണ്ടെത്തിരുന്നു. കഴിഞ്ഞ മാസം 29 നായിരുന്നു ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് വിമാനം അപകടത്തില്‍പെട്ടത്. ഒക്ടോബർ 26ന് 188 യാത്രക്കാരുമായി പറന്നുയര്‍ന്ന ലയണ്‍ എയര്‍ ഫ്‌ളൈറ്റ് ജാവ കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷമാണ് വിമാനം തകര്‍ന്നു വീണത്. ഇന്ത്യോനേഷ്യയിൽ പുതുതായി രൂപീകരിച്ച വലിയ വിമാന കമ്പനിയാണ് ലയണ്‍ എയര്‍. അപകടത്തിൽ 188 യാത്രക്കാരും ഭവ്യേ സുനേജയും മരിച്ചിരുന്നു.
ദില്ലി മയൂര്‍ വിഹാര്‍ സ്വദേശിയായ സുനേജ 2011 മുതല്‍ ഇന്ത്യോനേഷ്യൻ സ്വകാര്യ വിമാനകമ്പനിയായ ലയണ്‍ എയര്‍ ഫ്‌ളൈറ്റില്‍ പൈലറ്റാണ്. 6000 മണിക്കൂറിലധികം വിമാനം പറത്തി പരിചയമുള്ള പൈലറ്റാണ് സുനേജ. മൂന്നു മാസം എമിറേറ്റ്‌സില്‍ ട്രെയിനി പൈലറ്റായിരുന്ന സുനേജയ്ക്ക് 2009ലാണ് പൈലറ്റ് ലൈസന്‍സ് ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam