
ദില്ലി:റെയില്‍വേ സ്‌റ്റേഷനുകളുടെ നിര്‍മ്മാണ പരിപാലന ചുമതല വഹിക്കുന്ന ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷന്‍ വികസന കോര്‍പ്പറേഷന്റെ പുതിയ സ്റ്റേഷന്‍ വികസന പദ്ധതിയില്‍ പെതുസമൂഹത്തിനും ഭാഗമാവാം. രാജ്യത്ത് വികസനം കാത്തുകിടക്കുന്ന 600 സ്റ്റേഷനുകളുടെ പുനര്‍നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കും തുടങ്ങി ആര്‍ക്കും തങ്ങളുടെ ഡിസൈനുകള്‍ സമര്‍പ്പിക്കാം. പെതുസമൂഹത്തില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 'ശ്രീജാന്‍' (സ്‌റ്റേഷന്‍ റെജുവെന്നേഷന്‍ ത്രൂ ജോയിന്റ് ആക്ഷന്‍) എന്നാണ് ഇന്ത്യന്‍ റെയില്‍വെ സ്റ്റേഷന്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍(ഐ.ആര്‍.എസ്.ഡി.സി) നല്‍കിയിരിക്കുന്ന പേര്.
ഐ.ആര്‍.എസ്.ഡി.സി. ഡിസൈന്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണമായും സ്വതന്ത്രമായി സ്‌റ്റേഷനുകളുടെ ഡിസൈനുകള്‍ തയ്യാറാക്കി പരിഗണനയ്ക്ക് സമര്‍പ്പിക്കാം. ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ പൊതുജനങ്ങളില്‍ നിന്ന് ഡിസൈനുകളും അഭിപ്രയങ്ങളും റെയില്‍ വികസനത്തിന് തേടുന്നത്. ഡിസൈന്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് റെയില്‍വേയുടെ അഭിനന്ദന പത്രം ലഭിക്കും. ഷേര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് റെയില്‍വേയുടെ പദ്ധതികളില്‍ ഭാഗമായി പ്രവര്‍ത്തിക്കാനുളള അവസരം ലഭിക്കും.
ഡിസൈന്‍ എന്‍ട്രികള്‍ മാര്‍ച്ച് 26 ന് മുന്‍പ് സമര്‍പ്പിക്കണം. ഇതിനോടൊപ്പം ലോഗോ, ടാഗ് ലൈന്‍ മത്സരവും ഐ.ആര്‍.എസ്.ഡി.സി സംഘടിപ്പിക്കുന്നുണ്ട്. MyGov പോര്‍ട്ടല്‍ വഴിയാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്. വിജയിക്കുന്നവര്‍ക്ക് 75,000 രൂപയാണ് സമ്മാനത്തുക. അടുത്തകാലത്തായി റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തില്‍ കേന്ദ്രസര്‍ക്കാരും റെയില്‍ മന്ത്രാലയവും സജീവ ശ്രദ്ധയാണ് നല്‍കുന്നത്. റെയില്‍വേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ നിര്‍മിക്കാനുളള പദ്ധതി ഏറെ ചര്‍ച്ചയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam