സൗദി നജ്റാനില്‍ തീപിടുത്തം:  ഇന്ത്യക്കാരുള്‍പ്പെടെ 11 പേര്‍ മരിച്ചു

Published : Jul 12, 2017, 10:22 PM ISTUpdated : Oct 04, 2018, 11:40 PM IST
സൗദി നജ്റാനില്‍ തീപിടുത്തം:  ഇന്ത്യക്കാരുള്‍പ്പെടെ 11 പേര്‍ മരിച്ചു

Synopsis

റിയാദ്: സൗദിയിലെ നജ്‌റാനിൽ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ തീപിടുത്തം . രണ്ട് മലയാളികളടക്കം പതിനൊന്ന് പേര്‍ മരിച്ചു. ആറ് പേരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.  സൗദി യമന്‍ അതിര്‍ത്തിയായ നജ്‌റാനിൽ നിര്‍മാണ തൊഴിലാളികൾ താമസിക്കുന്നിടത്തുണ്ടായ തീപിടുത്തത്തിൽ 11 പേര് മരണപ്പെട്ടു.

ഇന്ന് പുലർച്ചെയാണ് അൽ ഹംറ എന്ന കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന റൂമിൽ എ സി പൊട്ടിത്തെറിച്ചു അപകടമുണ്ടായത്. തുടര്ന്നു അടുത്ത റൂമുകളിലേക്കും തീ പടരുകയായിരുന്നു.  മരിച്ചവരിൽ 10 ഇന്ത്യക്കാരും ഒരു ബംഗാളിയുമാണ് ഇതില്‍ 2 പേര്‍ മലയാളികളാണ്. ബിജു, സത്യന്‍ എന്നിവരാണ് മരിച്ച മലയാളികളെങ്കിലും ഇവരുടെ സ്വദേശം തിരിച്ചറിഞ്ഞിട്ടില്ല. 

മരിച്ചവരുടെ മൃദദേഹങ്ങൾ നജ്‌റാൻ കിംഗ് കാലിദ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചതെന്നാണ് പ്രാഥമിക വിവരം. കിംഗ് ഖാലിദ് ആശുപത്രിയില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. നജ്റാന്‍ പോലീസിനും അഗ്നി ശമനാസേനാ വിഭാഗത്തിനു മൊപ്പം മേഖലയിലെ മലയാളി സാമൂഹിക പ്രവർത്തകരും സി സി ഡബ്ള്യു എ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി