ഇന്ത്യന്‍ തൊഴിലാളികൾ ചോര നീരാക്കി നിര്‍മ്മിച്ചതാണ് താജ്മഹലെന്ന് യോഗി ആദിത്യനാഥ്

Published : Oct 26, 2017, 11:51 PM ISTUpdated : Oct 05, 2018, 01:17 AM IST
ഇന്ത്യന്‍ തൊഴിലാളികൾ ചോര നീരാക്കി നിര്‍മ്മിച്ചതാണ് താജ്മഹലെന്ന് യോഗി ആദിത്യനാഥ്

Synopsis

ലക്നോ: വിവാദങ്ങൾക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ താജ്മഹൽ സന്ദര്‍ശനം. അരമണിക്കൂറോളം താജ്മഹലിനകത്ത് ചെലവഴിച്ച യോഗി ആദിത്യനാഥ് ശുചീകരണ പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്തു. ഇന്ത്യക്കാരായ തൊഴിലാകൾ ചോര നീരാക്കിയാണ് താജ്മഹൽ നിര്‍മ്മിച്ചതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

താജ്മഹലിനെതിരായ ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളിൽ നിന്ന് മുഖം രക്ഷിക്കാൻ ശ്രമിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹൽ സന്ദര്‍ശിക്കുന്ന ഉത്തര്‍പ്രദേശിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി. താജ്മഹലിലെ പടിഞ്ഞാറെ ഗേറ്റിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിൽ യോഗിയ്ക്കൊപ്പം 500 ബിജെപി പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. താജ്മഹലിനകത്ത് അരമണിക്കൂര്‍ തങ്ങിയ ആദിത്യനാഥ്  ആഗ്ര കോട്ടയിലേക്കുള്ള വിനോദസഞ്ചാര പാതയ്ക്ക് തറക്കല്ലിട്ടു.

ആഗ്രഹയിലെ ഫത്തേപ്പൂര്‍ സിക്രിയിൽ സ്വിറ്റ്സര്‍ലൻഡ് ദമ്പതികളെ നാട്ടുകാര്‍ മര്‍ദ്ദിച്ചത് യോഗി ആദിത്യനാഥിന് കളങ്കമായി. കേന്ദ്രവിദേശകാര്യമന്ത്രി  സുഷമ സ്വരാജ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം ചോദിച്ചു. ആശങ്ക അറിയിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം യോഗി ആദിത്യനാഥിന് കത്തയച്ചു. അതിനിടെ സ്വകാര്യ സ്ഥാപനങ്ങളെ പങ്കാളിയാക്കി പൈകൃക സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദത്തെടുക്കൽ പദ്ധതിയിൽ താജ്മഹലിനെ ആര്‍ക്കും വേണ്ട.

കുത്തബ് മിനാറടക്കം 14 പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് സ്വകാര്യ സ്ഥാപനങ്ങൾ  സന്നദ്ധത അറിയിച്ചു.അതിനിടെ ദില്ലിയിലെ ഹുമയൂൺ ടോംപ് പൊളിച്ച് ഖബറിസ്ഥാൻ പണിയാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ ഷിയ വഫഖ് ബോര്‍ഡ് ചെയര്‍മാൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ