
തിരുവനന്തപുരം: എത്ര നഷ്‌ടപരിഹാരം നല്‍കിയാലും പൊറുക്കാനാവാത്ത തെറ്റാണ് സമൂഹം നമ്പിനാരായണനോട് ചെയ്തതെന്ന് ഡോ.ശശി തരൂര്‍ എംപി . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തണമെന്നും ശശി തതൂര്‍ പറഞ്ഞു. നമ്പി നാരായണന്റെ ആത്മകഥ 'ഓര്‍മ്മകളുടെ ഭ്രഹ്മണപഥത്തില്‍' പ്രകാശനം ചെയ്യുകയായിരുന്നു തരൂര്‍.
രാജ്യം മുഴുവന്‍ കോളിളക്കമുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ്. രാഷ്‌ട്രീയ പകപോക്കലിന്റെയും ആരോപണപ്രത്യാരോപണങ്ങളുടെയും പുകമറമാറാത്ത കാല്‍നൂറ്റാണ്ടിന്റെ നാള്‍വഴികളിലൂടെ സഞ്ചരിക്കുകയാണ് 'ഓമ്മകളുടെ ഭ്രമണ പഥത്തില്‍' എന്ന നമ്പി നാരായണന്റെ ആത്മകഥ. മഹാനായ ശാസ്‌ത്രജ്ഞനോട് ഒരുകാലഘട്ടം ചെയ്ത തെറ്റ് ഏറ്റുപറയുന്ന വേദികൂടിയായി പുസ്തക പ്രകാശന ചടങ്ങ്.
നമ്പിനാരായണനോട് ചെയ്ത തെറ്റിന് നമ്മളോരോരുത്തരും കാരണക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങിയ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍. ചാരക്കേസിന് പിന്നില്‍ വിദേശസക്തികളാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായി നമ്പിനാരായണന്‍. ആരോടും പരിഭവമില്ല. സത്യംപുറത്തുവരാന്‍ വീണ്ടും അന്വേഷിക്കണം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി മാധവന്‍ നായര്‍ ഉള്‍പ്പെടെയുളള പ്രമുഖരെത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്ക് വഴിവച്ചേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam