Latest Videos

വിമാനത്തില്‍ കൊതുകുശല്യം; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി ഇന്‍ഡിഗോ നല്‍കേണ്ടത് 1,35000 രൂപ

By Web TeamFirst Published Sep 16, 2018, 9:37 PM IST
Highlights

വിമാനത്തിലെ കൊതുകു ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ടിട്ടു നടപടിയെടുക്കാതിരുന്ന ഇന്‍ഡിഗോ വിമാന അധികൃതര്‍ക്ക് പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.  1.35 ലക്ഷം രൂപയാണ് കോടതി പിഴയിട്ടിരിക്കുന്നത്. ഏപ്രിലില്‍ മൂന്ന് അഭിഭാഷകരാണ് പരാതി നല്‍കിയത്. മൂന്നുപേര്‍ക്ക് 40000 രൂപ വീതം നഷ്ടപരിഹാരം നല്‍കണം. 

അമൃത്‍സര്‍: വിമാനത്തിലെ കൊതുകു ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ടിട്ടു നടപടിയെടുക്കാതിരുന്ന ഇന്‍ഡിഗോ വിമാന അധികൃതര്‍ക്ക് പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം.  1.35 ലക്ഷം രൂപയാണ് ഫോറം പിഴയിട്ടിരിക്കുന്നത്. ഏപ്രിലില്‍ മൂന്ന് അഭിഭാഷകരാണ് പരാതി നല്‍കിയത്. മൂന്നുപേര്‍ക്ക് 40000 രൂപ വീതം നഷ്ടപരിഹാരം നല്‍കണം. 

പരാതികള്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും പൂര്‍ണമായും ഇത് തടുക്കാനാവില്ലെന്നും കമ്പനി വാദിച്ചപ്പോള്‍,  വിശദീകരണം കടുത്ത അനാസ്ഥയാണെന്ന് ഉപഭോക്തൃ ഫോറം നിരീക്ഷിച്ചു. മോശമായ സേവനം യാത്രക്കാരെ ബുദ്ധിമുണ്ടാക്കുന്നുവെന്ന് നിരീക്ഷിച്ചാണ് ഫോറത്തിന്‍റെ വിധി.

യാത്രക്കിടയില്‍ തന്നെ അഭിഭാഷകര്‍ ജീവനക്കാരോട് പരാതി പറഞ്ഞിരുന്നു. ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും വിമാനത്തില്‍ പ്രാണികള്‍ കയറുന്നത് സാധാരണമാണെന്നുമായിരുന്നു ജീവനക്കാര്‍ നല്‍കിയ മറുപടി. അമൃത്‍സറില്‍ ഇറങ്ങിയ ശേഷം എയര്‍പ്പോട്ടില്‍ വച്ചും പരാതി നല്‍കി. അവരും കാര്യമായി എടുക്കാതായതോടെയാണ് അഭിഭാഷകര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചത്. 

click me!