പ്രളയക്കെടുതി: അടിയന്തര സഹായത്തിനുള്ള വിവര ശേഖരണം പുരോഗമിക്കുന്നു

Published : Aug 29, 2018, 07:10 AM ISTUpdated : Sep 10, 2018, 04:05 AM IST
പ്രളയക്കെടുതി: അടിയന്തര സഹായത്തിനുള്ള വിവര ശേഖരണം പുരോഗമിക്കുന്നു

Synopsis

ആധാർ, ബാങ്ക് അക്കൗണ്ട്, റേഷൻ കാർഡ് എന്നിവ സഹിതം ദുരിത ബാധിതർ വില്ലേജ് ഓഫീസുകളിൽ രജിസ്ട്രർ ചെയ്യാനാണ് നിർദേശം നൽകിയിരുന്നത്

റാന്നി: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായവര്‍ക്ക് അടിയന്തര സഹായം നൽകുന്നതിന് മുന്നോടിയായുള്ള വിവര ശേഖരണം പുരോഗമിക്കുന്നു. ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്യാൻ വില്ലേജ് ഓഫീസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അടിയന്തര സഹായമായി 10000 രൂപയാണ് കിട്ടുക.

ആധാർ, ബാങ്ക് അക്കൗണ്ട്, റേഷൻ കാർഡ് എന്നിവ സഹിതം ദുരിത ബാധിതർ വില്ലേജ് ഓഫീസുകളിൽ രജിസ്ട്രർ ചെയ്യാനാണ് നിർദേശം നൽകിയിരുന്നത്. പത്തനംതിട്ടയിൽ മാത്രം ഇതിനകം അൻപതിനായിരത്തോളം പേർ വില്ലേജ് ഓഫീസുകളിലെത്തി വിവരം നൽകിയിട്ടുണ്ട്.

ഉടൻ തന്നെ അടിയന്തര സഹായമായി പതിനായിരം രൂപ വീതം നൽകാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം പേരെയായിരുന്നു ജില്ലയിൽ പ്രളയെത്തെ തുടർന്ന് മാറ്റിപാർപ്പിച്ചിരുന്നത്. സഹായ ധനത്തിന് പുറമെ ദുരിത ബാധിതർക്ക് 22 ഇനങ്ങൾ അടങ്ങിയ കിറ്റും വിതരണം ചെയ്യും.

ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകളിൽ 45 പഞ്ചായത്തുകളെയും പ്രളയം ബാധിച്ചിരുന്നു.ഇതിൽ 18 പഞ്ചായത്തുകളെയാണ് സാരമായി ബാധിച്ചത്. ക്യമ്പുപുകളിൽ കഴിഞ്ഞിരുന്നവരിൽ അധികം പേരും ഇതിനകം വീടുകളിലേക്ക് മടങ്ങിയിട്ടുമുണ്ട്. തിരുവല്ല താലൂക്കിലാണ് ഇനി കാര്യമായി ആളുകൾ ക്യാമ്പുകളില്‍ തുടരുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ