
തിരുവനന്തപുരം: കേരളത്തെ ദുരിതത്തിലാക്കിയ പ്രളയ ദുരന്തത്തില്‍ 2500 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുണ്ടാകുമെന്ന് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രാഥമിക വിലയിരുത്തല്‍. ക്ളെയിമുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ധാരണയായി. നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചേര്‍ന്നാണ് പൊതു മാനദണ്ഡം തയ്യാറാക്കിയത്.
സാങ്കേതിക നൂലമാലകാള്‍ ഒഴിവാക്കി ക്ളെയിമുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കും. വാഹന ഇന്‍ഷുറന്‍സ് ക്ളെയിമാണ് ഏറ്റവും അധികമുള്ളത്. കാര്‍പ്പറ്റ് നിരപ്പില്‍ വെള്ളം കയറിയത്, സീറ്റ് വരെ മുങ്ങിയത്, ഡാഷ് ബോര്‍ഡിനു മുകളില്‍ വരെ വെള്ളം കയറിയത് എന്നിങ്ങനെ തരം തിരിച്ച് ഒരേ മാതൃകയിലുള്ള നഷ്ടപരിഹാരം നല്‍കും.
വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ കേരളത്തില്‍ വളരെ കുറവാണ്. ഗൃഹോപകരണങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തവര്‍ക്ക് ഉപകരണത്തിന്‍റെ കാലപ്പഴക്കം കണക്കിലെടുത്ത് നഷ്ടംപരിഹാരം ലഭിക്കും. ക്ളെയിമുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരേയും കേരളത്തിലെത്തിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും തീരുമാനമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam