മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം: വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

Published : Oct 01, 2018, 09:12 AM ISTUpdated : Oct 01, 2018, 09:17 AM IST
മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം: വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

Synopsis

പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റ‍ർ , മകളുടെ വിവാഹത്തിന് സർക്കാർ വാഹനം ദുരുപയോഗം ചെയ്ത സംഭവം അന്വേഷിക്കും. ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയനാണ് അന്വേഷിക്കുക. സംഭവം അന്വേഷിക്കാൻ വനംമന്ത്രി കെ.രാജു ഇന്നലെ നിർദേശിച്ചിരുന്നു.

തൃശൂര്‍: പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റ‍ർ , മകളുടെ വിവാഹത്തിന് സർക്കാർ വാഹനം ദുരുപയോഗം ചെയ്ത സംഭവം അന്വേഷിക്കും. ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയനാണ് അന്വേഷിക്കുക. സംഭവം അന്വേഷിക്കാൻ വനംമന്ത്രി കെ.രാജു ഇന്നലെ നിർദേശിച്ചിരുന്നു.

വനം വകുപ്പ് മേധാവി കേശവനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കെ.രാജുവിന്റെ ഉത്തരവ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്നാണ് നടപടി. ശനിയാഴ്ച തൃശ്ശൂർ എരുമപ്പെട്ടിക്ക് സമീപമുള്ള പന്നിത്തടത്ത് വച്ച് നടന്ന വിവാഹത്തിന് അതിഥികളെ എത്തിക്കാനാണ് വനം വകുപ്പിന്റെ ജീപ്പുകൾ ദുരുപയോഗം ചെയ്തത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 40 കി മീ ദൂരമുള്ള മണ്ഡപത്തിലേക്കാണ് സർക്കാർ ജീപ്പ് നിരവധി തവണ ഓടിയത്. 

മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്വകാര്യ ആവശ്യത്തിന് കുറഞ്ഞ നിരക്ക് നൽകി ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും വകുപ്പിന് കീഴിലുള്ള വാഹനങ്ങൾ വിളിച്ചുകൂട്ടി ട്രിപ്പടിക്കുന്നത് നിയമലംഘനമാണ്. എന്നാൽ നടപടി സാധാരണമാണെന്നാണ്  പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുഹമ്മദ് നൗഷാദിന്റെ വിശദീകരണം

മച്ചാട് റേഞ്ചിലെ ഇഗ്നേഷ്യസ് എന്‍  ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് വാഹനങ്ങൾ എത്തിയതെന്ന് നേരത്തെ വനം വകുപ്പ് ഡ്രൈവർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് ഉൾപ്പെടെ ഏതെല്ലാം സ്ഥലങ്ങളിൽ വാഹനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് അനേഷിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്