
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എൻ1 വൈറസ് ബാധ കുറയുന്നതായി ആരോഗ്യ വകുപ്പ്. 2017നെ അപേക്ഷിച്ച് ഈ വർഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം കുറവാണ്. എച്ച്1എൻ1നെ തുടർന്നുള്ള മരണങ്ങളിലും കുറവുണ്ടായെന്ന് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു
2017ൽ സംസ്ഥാനത്ത് 1417 എച്ച്1 എൻ1 കേസുകളാണ് ആകെ സ്ഥിരീകരിച്ചത്. ഇതിൽ 76 പേർ മരിച്ചു. തുടർന്ന് സംസ്ഥാനത്തുടനീളം ആരോഗ്യ പ്രവർത്തകർ വലിയ ജാഗ്രത പാലിച്ചു. 2018ൽ എച്ച്1എൻ1 കേസുകൾ ഗണ്യമായി കുറഞ്ഞു. ഈ വർഷം സപ്തംബർ 23 വരെ 105 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ മരിച്ചു. ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിച്ചതിനാലാണ് വൈറസ് ബാധ നിയന്ത്രിക്കാനായതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഇൻഫ്ലുവൻസ എ ഗ്രൂപ്പിൽ പെടുന്ന വൈറസ് പടർത്തുന്ന എച്ച്1എൻ1 ശ്വസന വ്യവസ്ഥയെ ആണ് ബാധിക്കുന്നത്. പനി, ജലദോഷം, തൊണ്ട വേദന ചുമ എന്നിവ ശ്രദ്ധയിൽ പെട്ടാൽ കുട്ടികൾ വൃദ്ധർ പ്രതിരോധ ശേഷി കുറഞ്ഞവർ ഗർഭിണികൾ എന്നിവർ പെട്ടെന്ന് തന്നെ ചികിൽസ തേടണമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam