പ്രായപൂര്‍ത്തിയാവാത്ത മക്കളെ തനിച്ചാക്കി യുവതിയുടെ യുറോപ്യന്‍ യാത്ര; തിരിച്ചു വരവ് ജയിലിലേക്ക്

By Web DeskFirst Published Oct 1, 2017, 6:50 PM IST
Highlights

ലോവ: ചെറു പ്രായത്തിലുള്ള നാല് മക്കളെ വീട്ടില്‍ തനിച്ചാക്കി 11 ദിവസത്തെ യൂറോപ്യന്‍ യാത്രയ്ക്ക് പോയ യുവതിക്ക് ജയില്‍ ശിക്ഷ. അമേരിക്കന്‍ സ്‌റ്റേറ്റായ ലോവയിലാണ് സംഭവം. 12 വയസുള്ള രണ്ട്  കുട്ടികളെയും ആറും ഏഴും വയസുള്ള മറ്റ് രണ്ട് പേരെയും തനിച്ചാക്കിയായിരുന്നു അമ്മ എറിന്‍ ലീ മാക്കേ യുറോപ്യന്‍ സന്ദര്‍ശനത്തിന് പോയത്.

ലോവ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നാല് കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയാണെന്ന് മാക്കേ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തുന്ന സാധാരണ പരിശോധനയിലാണ് കുട്ടികളെ പരിചരിക്കാന്‍ ആരെയും ചുമതലപ്പെടുത്താതെയാണ് എറിന്‍ പോയത് എന്ന് വ്യക്തമായത്. 

ഉടന്‍ പൊലീസ് എറിനെ ഫോണില്‍ ബന്ധപ്പെട്ടു. ജര്‍മിനിയിലായിരുന്ന എറിനോട് തിരിച്ചുവരാന്‍ പൊലീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയ എറിനെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. കുട്ടികളെ തനിച്ചാക്കി പോകുന്നതിനെതിരെ നിയമങ്ങളൊന്നുമില്ലെങ്കിലും നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. 

21 വയസിന് താഴെയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ തോക്ക് നല്‍കിയെന്ന കുറ്റവും എറിനെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ശിശുക്ഷേമ വിഭാഗത്തിന്റെ സംരക്ഷണയിലായിരുന്ന കുട്ടികളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
 

click me!