'നിങ്ങളാണോ ക്യാപ്റ്റന്‍'; മദ്യം നല്‍കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് യാത്രക്കാരി തുപ്പി

Published : Nov 14, 2018, 06:05 PM IST
'നിങ്ങളാണോ ക്യാപ്റ്റന്‍'; മദ്യം നല്‍കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് യാത്രക്കാരി തുപ്പി

Synopsis

അമിതമായി മദ്യപിച്ച യാത്രക്കാരി വീണ്ടും ഒരു ബോട്ടില്‍ വെെന്‍ ചോദിച്ചതോടെയാണ് വിഷയം തുടങ്ങിയത്. യാത്രക്കാരിയുടെ അപ്പോഴത്തെ അവസ്ഥ പെെലറ്റിനോട് വിശദീകരിച്ച ശേഷം ഇനി മദ്യം നല്‍കാനാവില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചു

ദില്ലി: കൂടുതല്‍ മദ്യം കൊടുക്കാത്തതിന്‍റെ പേരില്‍ വിമാനയാത്രയ്ക്കിടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് യാത്രക്കാരി തുപ്പി. ശനിയാഴ്ച മുംബെെയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് ഐറിഷ് വനിതയാണ് മദ്യപിച്ച് ലക്കുകെട്ട് ജീവനക്കാരനെ അസഭ്യം പറയുകയും മുഖത്ത് തുപ്പുകയും ചെയ്തത്.

ജീവനക്കാരനോട് മോശമായി പെരുമാറുന്ന യാത്രക്കാരിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വെെറലായിരിക്കുകയാണ്. അമിതമായി മദ്യപിച്ച യാത്രക്കാരി വീണ്ടും ഒരു ബോട്ടില്‍ വെെന്‍ ചോദിച്ചതോടെയാണ് വിഷയം തുടങ്ങിയത്. യാത്രക്കാരിയുടെ അപ്പോഴത്തെ അവസ്ഥ പെെലറ്റിനോട് വിശദീകരിച്ച ശേഷം ഇനി മദ്യം നല്‍കാനാവില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചു.

മദ്യം നല്‍കില്ലെന്ന് പറഞ്ഞതോടെ യാത്രക്കാരി ജീവനക്കാരനോട് ദേഷ്യപ്പെടാന്‍ തുടങ്ങി. രാജ്യാന്തര പ്രശസ്തയായ ക്രിമിനല്‍ അഭിഭാഷകയാണ് താന്‍. നിങ്ങളാണോ ഈ വിമാനത്തിന്‍റെ ക്യാപ്റ്റന്‍?  ബിസിനസ് ക്ലാസിലുള്ള യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും അവര്‍ ചോദിച്ചു.

നികൃഷ്ടരായ നിങ്ങളെ പോലെയുള്ളവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഏഷ്യക്കാര്‍ക്കും രോഹിന്‍ഗ്യക്കാര്‍ക്കും വേണ്ടിയെല്ലാം ജോലി ചെയ്യുന്നയാളാണ് താനെന്നും പറയുന്ന അഭിഭാഷക ജീവനക്കാരന്‍റെ മുഖത്ത് തുപ്പുകയായിരുന്നു. ഇത്രയും പറഞ്ഞ ശേഷവും ജീവനക്കാര്‍ യാത്രക്കാരിയോട് ഒരുതരത്തിലും മോശമായി പെരുമാറിയില്ല. ഹീത്രുവില്‍ വിമാനമിറങ്ങിയപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്തു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി