
ശബരിമല: തീര്‍ത്ഥാടന കാലത്തുണ്ടായ സംഭവവികാസങ്ങള്‍ തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചെന്ന് ശബരിമല മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി. മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തിലാണ് കാര്യമായ കുറവുണ്ടായത്. സാധാരണഗതിയിലുണ്ടാവുന്ന വലിയ തിരക്ക് ഉണ്ടായിട്ടില്ല.
ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കാര്യമായ തീര്‍ത്ഥാടക പ്രവാഹം ഉണ്ടായി. എന്നാല്‍ മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ തീര്‍ത്ഥാടകര്‍ തന്നോട് നേരിട്ട് പരാതിപ്പെട്ടിരുന്നുവെന്നും. പലതരം സംഭവങ്ങള്‍ ശബരിമലയെ ചുറ്റി ഉണ്ടായെങ്കിലും പൂജകളും കര്‍മകങ്ങളുമെല്ലാം മുറ തെറ്റാതെ പൂര്‍ത്തിയാക്കിയെന്നും മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam