ജേക്കബ് തോമസിന്റെ ആത്മകഥ; ക്രിമിനല്‍ കേസെടുക്കാവുന്ന ചട്ടലംഘനമെന്ന് സമിതി

By Web DeskFirst Published Oct 30, 2017, 7:22 AM IST
Highlights

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാവുന്ന ചട്ടലംഘനങ്ങള്‍ ആത്മകഥയിലുണ്ടെന്ന് മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോഴെന്ന ആത്മകഥയിലെ ചട്ടലംഘനങ്ങള്‍ പരിശോധിച്ച സമിതി ഇന്ന് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും .

സ്രാവുകള്‍കൊപ്പം നീന്തുമ്പോഴെന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ ആത്മകഥ ഏറെ വിവാദമുണ്ടാക്കിയിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ എഴുതിയ പുസ്തകത്തില്‍ പല സ്ഥലങ്ങളിലും ചട്ടലംഘമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിന് റിപ്പോര്‍‍ട്ട് നല്‍കിയപ്പോഴാണ് പുസ്തകം പരിശോധിക്കാന്‍ മുന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്.

അമ്പതിലധികം സ്ഥലത്ത് ചട്ടലംഘമുണ്ടെന്നാണ് നിയമ സെക്രട്ടറി. ആഭ്യന്തരസെക്രട്ടറി, പിആര്‍ഡി ഡയറക്ടര്‍ എന്നിവരുടങ്ങിയ സമിതിയുടെ കണ്ടെത്തല്‍. സവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട കേന്ദ്രനിയവും കേരള പൊലീസ് ആക്ടുമെല്ലാം പുസ്തകത്തില്‍ ലംഘിച്ചതായി മൂന്നം ഗ സമിുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാറ്റൂര്‍ കേസ് ലോകായുക്ത പൂഴ്ത്തിയെന്ന ജേക്കബ് തോമസിന്റെ ആരോപണം ഗുരുതമെന്നാണ് സമിതിയുടെ ശുപാര്‍ശ.

1966ലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള നിയമനം അനുസരിച്ച് ഗുരുതര കൃത്യവിലോപം നടന്നിട്ടുണ്ടെന്നും സമിതി വിലയിരുത്തുന്നുണ്ട്. ഇതുപ്രകാരം ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാരിന് കഴിയും. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ചീഫ് സെക്രട്ടറി നടപടിക്ക്  ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി റിപ്പോര്‍ട്ട് കൈമാറും. അന്തിമതീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

click me!