ഒരു വല്ലാത്ത ജീവിതം തന്നെ; ഫ്രാന്‍സിലെ 'ജയില്‍ചാട്ട' ആശാന്‍ പിടിയില്‍

Published : Oct 04, 2018, 10:12 AM ISTUpdated : Oct 04, 2018, 11:42 AM IST
ഒരു വല്ലാത്ത ജീവിതം തന്നെ; ഫ്രാന്‍സിലെ 'ജയില്‍ചാട്ട' ആശാന്‍ പിടിയില്‍

Synopsis

ഫ്രാന്‍സിലെ പിടികിട്ടപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാമനായ ഫയദിനെ 2010 ല്‍ ഒരു കൊള്ള നടത്തുന്നതിനിടയില്‍ പോലീസുകാരി കൊല്ലപ്പെട്ട കേസിലാണ് ഫ്രഞ്ച് കോടതി 25 വര്‍ഷത്തേക്ക് ശിക്ഷിച്ചത്

പാരീസ്: ഒരുതരം വല്ലാത്ത ജീവിതം തന്നെ എന്ന് വിശേഷണത്തിന് അനുയോജ്യമായ ജീവിതമാണ് റെഡോയിന്‍ ഫയദ് എന്ന ഫ്രഞ്ച് അധോലോക തലവന്‍റെത്. അധോലോക തലവന്‍ എന്നതിനപ്പുറം ജയില്‍ ചാട്ടങ്ങളുടെ ആശാന്‍ എന്നാണ് ഇയാളെ വിശേഷിപ്പിക്കേണ്ടി വരുക. ഹോളിവുഡ് ജയില്‍ചാട്ട ചിത്രങ്ങളെ അനുകരിച്ച് അത് നടപ്പിലാക്കി ജയില്‍ ചാടുന്നതാണ് ഇയാളുടെ പദ്ധതി. അതീവ സുരക്ഷയുള്ള ഫ്രഞ്ച് ജയിലായ റീയുവില്‍ നിന്നും ജൂലൈ 1നായിരുന്നു ഇയാളുടെ ഏറ്റവും പുതിയ ജയില്‍ചാട്ടം പിന്നീട് കഴിഞ്ഞ ദിവസം ഹെലികോപ്റ്ററില്‍ ജയില്‍ചാട്ടം നടത്തിയ ക്രിമിനല്‍ ക്ഷീണിച്ച അവശനായി കിടന്നുറങ്ങുമ്പോള്‍ പോലീസ് വീണ്ടും പൊക്കി.

ഫ്രാന്‍സിലെ പിടികിട്ടപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാമനായ ഫയദിനെ 2010 ല്‍ ഒരു കൊള്ള നടത്തുന്നതിനിടയില്‍ പോലീസുകാരി കൊല്ലപ്പെട്ട കേസിലാണ് ഫ്രഞ്ച് കോടതി 25 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ റോ നഗരത്തിലുള്ള ജയിലില്‍ നിന്നും ഇയാളും കൂട്ടാളികളും അധികൃതരെ ഞെട്ടിച്ചുകൊണ്ട് തടവുചാടല്‍ നടത്തിയത്. 

സ്‌ക്കാര്‍ഫേസ്, റിസര്‍വോയര്‍ ഡോഗ്‌സ് തുടങ്ങിയ സിനിമകളാണ് ജയില്‍ചാട്ടത്തിന് തനിക്ക് പ്രചോദനമായത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പുറത്തുള്ള ഇയാളുടെ സംഘാംഗങ്ങള്‍ പൈലറ്റിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ജയില്‍ വളപ്പില്‍ ഹെലികോപ്റ്റര്‍ ഇറക്കി ജയില്‍ വാതിലുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തായിരുന്നു അധോലോക നായകനെ രക്ഷപ്പെടുത്തിയത്. 

2013 ലും ഫയദ് ഒരു ജയില്‍ചാട്ടം നടത്തിയിരുന്നു. അന്നും നാലു ജയില്‍ ജീവനക്കാരെ ബന്ദികളാക്കിയും ജയിലിന്‍റെ വാതില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടു തകര്‍ത്തുമായിരുന്നു രക്ഷപ്പെടല്‍. എന്നാല്‍ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പിടിക്കപ്പെട്ടു. ഫയദ് ജയില്‍ ചാടിയതിന് പിന്നാലെ പോലീസ് ഇയാളെ പിടിക്കാന്‍ കഠിനമായ ശ്രമത്തിലായിരുന്നു.  ഫയദിനെ തെരഞ്ഞു നടക്കുകയായിരുന്ന പോലീസ് കഴിഞ്ഞദിവസം വടക്കന്‍ പാരീസില്‍ അയാളുടെ വീട് സ്ഥിതി ചെയ്യുന്ന ക്രെയിലിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റ് ബ്‌ളോക്കില്‍ കിടന്നുറങ്ങുന്ന സമയത്ത് പോലീസ് പരിശോധന നടത്തി പിടികൂടി. 

യാതൊരു എതിര്‍പ്പും കൂടാതെ തന്നെ ഇയാള്‍ പോലീസിന് കീഴടങ്ങി. അയാളുടെ സഹോദരനും മറ്റു രണ്ടു പേരും പിടിയിലായിട്ടുണ്ട്.  റെയ്ഡിന് എലൈറ്റ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 50 ലധികം ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് പുസ്തകം വരെ എഴുതിയിട്ടുള്ള ഫയദ്  കൊള്ളക്കാരെ കഥാപാത്രങ്ങളാക്കിയുള്ള സിനിമകളുടെ കടുത്ത ആരാധകനായ ഫയദ് ആ സിനിമകളാണ് തന്നെ കുറ്റവാളിയാക്കിയതെന്ന് പുസ്തകത്തില്‍ പറയുന്നു.

2010 ല്‍ ജയില്‍ ചാടിയതിന് പിന്നാലെ തന്റെ കൊള്ളജീവിതത്തെ കുറിച്ച് പുസ്തകം എഴുതിയിരുന്നു. ഹൗസിംഗ് എസ്‌റ്റേറ്റുകള്‍ക്കിടയില്‍ വളര്‍ന്ന താന്‍ താന്‍ എങ്ങിനെയാണ് കുറ്റകൃത്യങ്ങളിലേക്ക് എത്തിയതെന്നും തന്റെ മോഷണ പരമ്പരയെക്കുറിച്ചും പറയുന്നുണ്ട്. 1995 ല്‍ ബാങ്കുകള്ളന്മാരുടെ കഥ പറഞ്ഞ ഹോളിവുഡ് സിനിമയായ ഹീറ്റിലെ രംഗങ്ങള്‍ അനുകരിച്ചാണ് വാനുകള്‍ ആക്രമിക്കുന്ന രീതി നടപ്പിലാക്കിയതെന്ന് പുസ്തകത്തില്‍ പറയുന്നു. 

മൈക്കല്‍ മാന്‍ സംവിധാനം ചെയ്ത ഈ സിനിമ താന്‍ 100 തവണയാണ് കണ്ടതെന്നും പറഞ്ഞിട്ടുണ്ട്. പാരീസില്‍ മറ്റൊരു സിനിമയുടെ പ്രീമിയര്‍ഷോയ്ക്കിടയില്‍ ഈ സംവിധായകനെ നേരിട്ടു പരിചയപ്പെട്ടു. നിങ്ങള്‍ എന്റെ അദ്ധ്യാപകനാണെന്നാണ് ഇയാള്‍ സംവിധായകനോട് പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

34കാരിയുടെ മരണം അപകടമല്ല; ലൈംഗികാതിക്രമം എതിർത്തപ്പോൾ 18 കാരൻ കൊലപ്പെടുത്തിയെന്ന് പൊലീസ്
സ്കൂട്ടർ ഇടിച്ച് നിർത്തി, ഹെൽമറ്റിന് തലയ്ക്കടി, സ്കൂട്ടറുമായി യുവാവ് റോഡിലേക്ക്, ഡെലിവറി ജീവനക്കാരന് ക്രൂര മ‍ർദ്ദനം