
കൊല്ലം: കൊല്ലം കടയ്ക്കലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായപ്പോള്‍ കൊച്ച്
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അപ്പൂപ്പനെ മറ്റൊരു കേസില്‍ കടയ്ക്കല്‍ പൊലീസ് തന്നെ പിടികൂടി. ദളിത് പെണ്‍കുട്ടിയ
പീഡിപ്പിച്ചെന്നതാണ് മൂന്നാമത്തെ കേസ്. ഇതിലെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ചിതറ സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്നേഹം നടിച്ച് തെൻമല ഇക്കോടൂറിസം മേഖലയില്‍ കൊണ്ട് പോയി പീഡിപ്പിച്ച
കേസിലാണ് വളവ് പച്ച സ്വദേശി റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനവിവരം അധ്യാപികമാരോട് പറഞ്ഞത്. പൊലീസ് പിന്തുടരുന്നെന്ന്
മനസിലാക്കിയ റാഷിദ് ഒളിവില്‍ പോയി.ഇയാളുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ്
പിടിയിലായത്.
കൊച്ചുമകളെ സ്വകാര്യഭാഗങ്ങൾ കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ച അപ്പൂപ്പനെയും കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ
വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കേസില്‍ മാതാപിതാക്കളേയും ചോദ്യം ചെയ്തു.
മറ്റൊരു കേസില്‍ വളവ് പച്ച സ്വദേശിയായ ദളിത് പെണ്‍കുട്ടിയ വിവാഹ വാഗ്ദാനം നല്‍കി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ട് പോയി
പീഡിപ്പിച്ച കടയ്ക്കല്‍ സ്വദേശിയായ നവാസ് എന്നയാളേയും പൊലീസ് തെരയുന്നു. മൂന്ന് കേസുകളും കുട്ടികൾക്കെതിരെയുള്ള
ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരംമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam