ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി നാളെ 10 മണിക്ക് ഹാജരാകണമെന്ന് പൊലീസ്

Published : Sep 18, 2018, 11:04 AM ISTUpdated : Sep 19, 2018, 09:28 AM IST
ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി നാളെ 10 മണിക്ക് ഹാജരാകണമെന്ന് പൊലീസ്

Synopsis

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ചോദ്യം ചെയ്യലിന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നാളെ 10 മണിക്ക് ഹാജരാകാന്‍  നിര്‍ദേശം. വൈക്കം ഡിവൈഎസ്പി ഓഫീസിൽ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം. 

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ചോദ്യം ചെയ്യലിന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നാളെ 10 മണിക്ക് ഹാജരാകാന്‍  നിര്‍ദേശം. വൈക്കം ഡിവൈഎസ്പി ഓഫീസിൽ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം. വൈക്കത്ത് എത്തുന്ന ബിഷപ്പിനെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് സൂചന. 

ഇന്ന് രാവിലെ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വക്കറ്റ് വിജയഭാനുവാണ് ബിഷപ്പിനായി ഹൈക്കോടതിയിൽ ഹാജരാകുന്നത്. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

വ്യക്തി വിരോധത്തെ തുടര്‍ന്നാണ് കന്യാസ്ത്രീ തനിക്കെതിരായി ആരോപണം ഉന്നയിക്കുന്നതെന്ന് ബിഷപ്പ് ഹര്‍ജിയില്‍ ആരോപിക്കുന്നു.അതേസമയം പൊലീസ് നിർദ്ദേശിച്ച സ്ഥലത്ത് എത്തുമെന്ന് ബിഷപ്പ് അന്വേഷണ സംഘത്തെ അറിയിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഫ്എഫ്കെ പ്രതിസന്ധി: സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ഇടപെടൽ മൂലമെന്ന് മന്ത്രി സജി ചെറിയാൻ
പാലക്കാട് സിപിഎമ്മിന് വീണ്ടും തിരിച്ചടി; 30 വര്‍ഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് നഷ്ടമായി, സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്ത് കോണ്‍ഗ്രസ്