പി കെ ദാസ് ഹോസ്പിറ്റലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് എ കെ ബാലന്‍റെ ഭാര്യ

Published : Feb 18, 2017, 09:30 AM ISTUpdated : Oct 04, 2018, 07:47 PM IST
പി കെ ദാസ് ഹോസ്പിറ്റലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് എ കെ ബാലന്‍റെ ഭാര്യ

Synopsis

നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള പി കെ ദാസ് ഹോസ്പിറ്റലിൽ  നിന്ന് വിട്ടു നിൽക്കുമെന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. ജമീല. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ പ്രേരണകുറ്റത്തിന് പ്രതിചേർക്കപ്പെട്ട നെഹ്റു ഗ്രൂപ്പ് മേധാവി പി കൃഷ്ണദസിനെ മന്ത്രി എ കെ ബാലൻ സംരക്ഷിക്കുന്നെന്ന് ആരോപണമുയരുന്നതിനെത്തുടർന്നാണ് വിട്ടു നിൽക്കാനുള്ള തീരുമാനം.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇടതു സർക്കാർ മൃദു സമീപനം സ്വീകരിക്കുന്നെന്ന ആരോപണം തുടക്കം മുതലുണ്ട്. മന്ത്രി സഭയിലെ ഉന്നതന്‍റെ ഭാര്യ നെഹ്റു ഗ്രൂപ്പിനുകീഴിലുള്ള ആശുപത്രിയുടെ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടായി ജോലി ചെയ്യുന്നത് അവിശുദ്ധ ബന്ധത്തിന്‍റെ തെളിവാണെന്നായിരുന്നു ആരോപണങ്ങൾ. നെഹ്റു ഗ്രൂപ്പ് മേധാവി പി കൃഷ്ണദാസിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ മന്ത്രി എ കെ ബാലന്‍റെ വീട്ടിലാണ് പ്രതികളെ ആദ്യം തിരയേണ്ടതെന്നടക്കം ആരോപണങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡോ ജമീല പി കെ ദാസിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഏതാനും ദിവസങ്ങളായി അവധിയിലാണെന്നും, രാജി വക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ജമീല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് പി കെ ദാസ് മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി മെഡികകൽ സൂപ്രണ്ടായി രണ്ട് വർഷം മുൻപ് ഡോ ജമീല ചുമതലയേൽക്കുന്നത്. തന്‍റെ പേര് വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നെന്നും ജിഷ്ണു കേസുമായി ബന്ധപ്പെട്ട് ഒരു സഹായവും മാനേജ്മെന്‍റ് തേടിയിട്ടില്ലെന്നും ഡോ. ജമീല പറഞ്ഞു. രാഷ്ട്രീയ പ്രതിരോധമൊഴിവാക്കാൻ പി കെ ദാസിലെ ചുമതലകളിൽ നിന്ന് വിട്ടുനിൽക്കാൻ ഡോ ജമീലയോട് മന്ത്രി എ കെ ബാലൻ ആവശ്യപ്പെടുകയായിരുന്നെന്നാണ് സൂചന.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്