കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷാസേന വധിച്ചു; സൈനികന് വിരമൃത്യു

By Web TeamFirst Published Nov 25, 2018, 10:27 AM IST
Highlights

ഞായറാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. അതേ സമയം ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും അയുധങ്ങൾ സേന കണ്ടെത്തിട്ടുണ്ട്.

ശ്രീന​ഗർ: കാശ്മീരിലെ ഷോപിയാൻ ജില്ലയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വിരമൃത്യു. ആറ് ഭീകരരെ സുരക്ഷാസേന വധിച്ചു. കപ്രാൻ ബതാ​ഗുണ്ടാ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.

ഞായറാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. അതേ സമയം ഏറ്റുമുട്ടൽ പ്രദേശത്ത് നിന്നും അയുധങ്ങൾ സേന കണ്ടെത്തിട്ടുണ്ട്. ഇവിടെ ഒരു ഭീകരന്‍ കൂടി ഉണ്ടെന്നാണ് സേനയുടെ വിലയിരുത്തൽ. സംഭവത്തിന്റെ കുടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Butagund Kapran encounter update.Four bodies of militants recovered. Their identity is asertained. Encounter is going on.

— J&K Police (@JmuKmrPolice)

ഇത്തരത്തിൽ  നവംബർ 20ന്​ ഷോപിയാനിലെ  നദിഗാം ഗ്രാമത്തില്‍ ഏറ്റുമുട്ടൽ നടന്നിരുന്നു. എന്ന് ഒരു സൈനികൻ വിരമൃത്യു വരിക്കുകയും നാലു തീവ്രവാദികളും കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

click me!