കൊട്ടിഘോഷിച്ച ജപ്പാന്‍ രാജകുമാരിയുടെ സാധാരണക്കാരനുമായുള്ള വിവാഹം മാറ്റിവച്ചു; കാരണം ഇതാണ്

Published : Feb 08, 2018, 02:55 PM ISTUpdated : Oct 04, 2018, 07:30 PM IST
കൊട്ടിഘോഷിച്ച ജപ്പാന്‍ രാജകുമാരിയുടെ സാധാരണക്കാരനുമായുള്ള വിവാഹം മാറ്റിവച്ചു; കാരണം ഇതാണ്

Synopsis

ടോകിയോ: വിവാഹം നടക്കാന്‍ ഒരുമാസം മാത്രം ശേഷിക്കെ ജപ്പാന്‍ രാജകുമാരി മാകോയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തി വെച്ചു. വിവാഹ ശേഷമുള്ള ജീവിതത്തിന് ഒരുങ്ങാനുള്ള സമയം തനിക്ക് ലഭിച്ചില്ലെന്ന് പറഞ്ഞാണ് വിവാഹം നീട്ടിവെക്കുന്നതായി രാജകുമാരി അറിയിച്ചത്. രാജകുടുംബത്തിന്റെ ഔദ്യോഗിക ഇന്‍ഹൗസ് ഏജന്‍സി  ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് പുതിയ പ്രഖ്യാപനം. 

രാജകുമാരിയുടെ വീട്ടുകാര്യങ്ങള്‍  നോക്കുന്ന മേല്‍നോട്ടകാരിയാണ് പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. നിയമമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കെയി കോമുറോ  എന്ന സാധാരണക്കാരനെയാണ് മോകോ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. കഴിഞ്ഞ മെയിലാണ് 26കാരിയായ രാജകുമാരി മാകോയും അതേ പ്രായക്കാരനായ കെയ് കോമുറുവും തമ്മിലുള്ള വിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മാകോയുടെ കോളേജിലെ സഹപാഠിയും കാമുകനുമാണ് കോമുറു. 

എന്നാല്‍ ഇപ്പോള്‍ വിവാഹം വേണ്ടെന്നാണ് ജപ്പാന്‍ രാജകുമാരി പറയുന്നത്. പക്വതയില്ലായ്മയാണ് ഇതിനു കാരണമായതെന്ന് പത്രകുറിപ്പ് പറയുന്നു. അതേ സമയം അക്കമിട്ട് കാരണങ്ങള്‍ വിശദീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും  വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഞങ്ങള്‍ പലകാര്യങ്ങളും ധൃതി പിടിച്ച് ചെയ്തു.പെട്ടെന്നുള്ള തീരുമാനം ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചുവെന്നും സ്വയം   വിമര്‍ശനത്തോടെ രാജകുമാരി അറിയിച്ചു. 

2020 വരെ വിവാഹം നടക്കാന്‍ സാധ്യതയില്ലെന്നും അറിയുന്നു. ടോക്യോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍  കോളേജില്‍ നിയമപഠനത്തിനിടെയാണ് മാകോ കെയി കോമുറോയെ കണ്ടുമുട്ടുന്നത്. 2012 ലായിരുന്നു ഇത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. നിലവില്‍ തീയ്യതി അടക്കം പ്രഖ്യാപിച്ച  രാജകീയ വിവാത്തിന് മാറ്റം വരുന്നത് ജപ്പാന്‍ ചരിത്രത്തില്‍ തന്നെ അപൂർവ്വ സംഭവമാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം