കൈയെത്തിപ്പിടിക്കാനാവാതെ പോയ പ്രധാനമന്ത്രിപദം

Published : Dec 05, 2016, 07:51 PM ISTUpdated : Oct 05, 2018, 12:28 AM IST
കൈയെത്തിപ്പിടിക്കാനാവാതെ പോയ പ്രധാനമന്ത്രിപദം

Synopsis

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി പദവിക്കപ്പുറം, പ്രധാനമന്ത്രി സ്ഥാനം കാംക്ഷിച്ചിരുന്നു ജെ.‍ജയലളിത.അപുർവ സന്ദർഭങ്ങളിൽ മാത്രമാണ് ‍ജയലളിത മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഞങ്ങൾക്ക് അതിന് അവസരം ലഭിച്ചപ്പോൾ അവർ ആഗ്രഹങ്ങൾ ഒളിച്ചുവച്ചില്ല.

എ.ഐ.‍ഡി.എം.കെക്കും,സഖ്യ കക്ഷികൾക്കും നിർണ്ണായകമായ വോട്ട് / സീറ്റ് ലഭിച്ചാൽ,ആരാവും പ്രധാനമന്ത്രി എന്നത് നിശ്ചയിക്കാൻ തമിഴ്നാടിനാവുമെന്നായിരുന്നു ജയ അന്നു പറഞ്ഞത്. ഒരു സിനിമാ ലൊക്കേഷൻ പോലെയായിരുന്നു നാഗർകോവിലിലെ ജയലളിതയുടെ 2009 ലോക്സഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ. ഭരണത്തിന് പുറത്തായിരുന്നപ്പോഴും അവിടത്തെ പൊലിമയ്ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രി കരുണാനിധിക്ക് എതിരെ രൂക്ഷമായ ആക്രമണമായിരുന്നു പ്രചാരണവേദികളിലെല്ലാം ജയലളിത അഴിച്ചുവിട്ടത്.

സാധാരണയായി ജയലളിതയുടെ പൊതുയോഗങ്ങളിൽ മാധ്യമങ്ങൾക്ക് ദൂരെ നിൽക്കാനെ അനുവാദമുള്ളു. ഞങ്ങൾ മുൻകൂട്ടി അഭിമുഖം ചോദിച്ചിരുന്നുവെങ്കിലും, തിരക്കെന്നായിരുന്നു മറുപടി. പെട്ടെന്ന് അവരുടെ ഹെലികോപ്ടറിന്  ചെറിയ സാങ്കേതിക തകരാറുണ്ടെന്ന് അറിയിപ്പ് വന്നതോടെ ജയലളിത സംസാരിക്കാൻ തയ്യാറായി. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി.  

കോൺഗ്രസിനും ബി ജെ പിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ദേവഗൗഡയെപ്പെലെ പ്രധാനമന്ത്രിയാകാൻ പറ്റുമോയെന്ന കണക്കുകൂട്ടലിലാണ് അവരെന്ന് സൂചിപ്പിക്കുന്നതായിരുന്നു അന്നത്തെ ജയലളിതയുതെ വാക്കുകൾ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പിറവത്തെ യുവജനങ്ങൾ അഭിമുഖീകരിക്കുന്നത് എന്തൊക്കെയാണ്? | Piravam | Youth
ലീ​ഗിൻ്റെ തട്ടകത്തിൽ ഇടതുതന്ത്രങ്ങൾ; കോട്ടകാക്കാൻ പികെ ഫിറോസ്, അട്ടിമറിക്കാൻ സലീം മടവൂർ, കൊടുവള്ളിയിൽ ആര് ജയിക്കും